പ്രതീകാത്മക ചിത്രം

ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവ് പിടികൂടി

കാട്ടാക്കട : ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക്​ കടത്തിയ 187 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തു. രണ്ടുപേർക്കെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം പേയാട് പിറയിൽ കേന്ദ്രീകരിച്ച് വൻ കഞ്ചാവ് ഇടപാട് നടക്കുന്നതായി എക്സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഒരാഴ്ചയോളം നിരീക്ഷണം നടത്തിയ ശേഷമാണ് പരിശോധന നടത്തിയത്.

പേയാട് പള്ളിമുക്ക് പിറയിൽ മഠത്തിൽ റോഡ് ഒലിവുവിളകത്തു വീട്ടിൽ അനീഷ്​ (32), അയൽവാസി സജി (36) എന്നിവർക്കെതിരെ ആണ് കേസ് എടുത്തത്​. അനീഷിന്റെ വീടിന്‍റെ അടുക്കളയിലെ സ്ലാബിനടിൽ 2.200 കിലോ ഗ്രാമുകളായി 85 പാക്കറ്റുകളിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധയിലാണ്​ കഞ്ചാവ്​ കണ്ടെടുത്തത്.

പ്രതികൾ ആന്ധ്രയിൽ താമസിച്ചു കൊറിയർ പാർസൽ ആയി വൻ തോതിൽ കഞ്ചാവ് കേരളത്തിലേക്കു കടത്തുക്യായിരുന്നു. പ്രതികൾക്കായുള്ള തിരച്ചിൽ ഉർജ്ജിതമാക്കി. കഞ്ചാവിന്‍റെ ഉറവിടത്തെ കുറിച്ചും അന്വേഷണം നടത്തിവരുന്നതായി എക്സൈസ് പറഞ്ഞു. എക്സൈസ് കമീഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആർ. രാജേഷ്, എ പ്രദീപ് റാവു, നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി ഷാജഹാൻ എന്നിവരുടെ നേതൃത്തിലുള്ളവരാണ്​ പ്രതികളെ പിടികൂടിയത്​. 

Tags:    
News Summary - youth arrested for cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.