പെട്രോൾ നിറച്ച്​ പണം നൽകാതെ മുങ്ങിയ പ്രതി പിടിയിൽ

നേമം: ബൈക്കിൽ പെട്രോൾ നിറച്ചശേഷം പണം നൽകാതെ മുങ്ങിയ പ്രതിയെ പുളിയറക്കോണത്തു നിന്ന് മലയിൻകീഴ് പൊലീസ് പിടികൂടി. വിളപ്പിൽ പുറക്കോട്ട് കുളുമല സി.എസ്.ഐ പള്ളിക്ക് സമീപം രതീഷ് ഭവനിൽ രതീഷ് (24) ആണ് പിടിയിലായത്.

ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടുകൂടിയായിരുന്നു സംഭവം. കരിപ്പൂരിലെ സായി പെട്രോൾപമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ പ്രതി 10 ലിറ്റർ പെട്രോൾ അടിച്ചശേഷം പണം നൽകാതെ പമ്പ്​ ജീവനക്കാരന്‍റെ കൈവശമുണ്ടായിരുന്ന 50 രൂപയും പിടിച്ചുപറിച്ച് സ്ഥലം വിടുകയായിരുന്നു.

ബൈക്ക് തടഞ്ഞുനിർത്താനുള്ള ശ്രമത്തിനിടെ ജീവനക്കാരന് വീഴ്ചയിൽ കൈകാലുകൾക്കു പരിക്കേറ്റു. കരിപ്പൂര് സ്വദേശി രവീന്ദ്രൻ നായർ (55) ക്കാണ് പരിക്കേറ്റത്.

മലയിൻകീഴ് സി.ഐ എ.വി സൈജു, എസ്.ഐമാരായ ആർ. രാജേഷ്, മണിക്കുട്ടൻ, സി.പി.ഒ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - youth arrested for not paying petrol price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.