വെള്ളിമാട്കുന്ന്: സമൂഹ മാധ്യമത്തിൽ പൊലീസിനെതിരെ പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. പൊലീസിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ചാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പയിമ്പ്ര ഗോവിന്ദപുരിയിൽ വള്ളൂളി പ്രജിലേഷിനെയാണ് (34) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
'പൊലീസിനെ ഒന്നും ചെയ്യരുത്. അവെൻറ മക്കൾ പുറത്തിറങ്ങും. വണ്ടികയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചുപറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക അല്ലാതെ മറ്റൊരു വഴിയും ഇല്ല' എന്നാണ് പ്രജിലേഷ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാന പൊലീസ് മേധാവിയുടെ നിർേദശ പ്രകാരം ഞായറാഴ്ച വൈകീട്ടോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറിപ്പിന് ലൈക് ചെയ്ത ഏഴുപേർക്കെതിരെ കേസെടുക്കാനും നിർദേശമുണ്ട്. പൊലീസിനോടുള്ള താൽക്കാലിക ദേഷ്യത്തിലാണ് പോസ്റ്റിട്ടതെന്നും മാപ്പ് പറയുകയാണെന്നും തെറ്റ് ആവർത്തിക്കില്ലെന്നും ഇയാൾ പറഞ്ഞു.
തയ്യൽ മെഷീൻ റിപ്പയറിങ് ജോലിക്കാരനാണ് പ്രജിലേഷ്. അറസ്റ്റ് ചെയ്യാനായി പൊലീസ് പയിമ്പ്രയിലെ വീട്ടിലെത്തിയെങ്കിലും പ്രതി സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രജിലേഷിനെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.