പെൺകുട്ടികളെ രാത്രി വിളിച്ചിറക്കി; പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റിൽ

കൊളത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അർധരാത്രി വീട്ടിൽനിന്നും വിളിച്ചിറക്കി പുറത്ത് കൊണ്ടുപോയ കേസിൽ യുവാവിനെ കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. പടപ്പറമ്പ് പരവക്കൽ ചക്കുംകുന്നൻ മുസ്തഫയാണ്​ (21) പിടിയിലായത്. പത്താം ക്ലാസ് വിദ്യാർഥിനിയെ മാതാവി​​െൻറ ഫോണിലെ ഇൻസ്റ്റാഗ്രാമിലൂടെ ആഴ്ചകളായി പ്രതി ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് രാത്രിയിൽ പുറത്ത് വരുവാൻ ആവശ്യപ്പെട്ടത്.

വീട്ടിൽ വിരുന്നെത്തിയ ബന്ധുവായ സമപ്രായക്കാരിയോടൊപ്പം പെൺകുട്ടി പുറത്തിറങ്ങി. രാത്രി എഴുന്നേറ്റ പിതാവ് കുട്ടികളെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിനിടെ ഒരു കിലോമീറ്റർ മാറി വെയ്റ്റിങ്ങ് ഷെഡിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു. കുട്ടികളെ തെരയുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി അവരെ വെയ്റ്റിങ് ഷെഡിലാക്കി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവി​​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാധ്യമങ്ങൾ വഴി ബന്ധപ്പെട്ടതിനും തട്ടിക്കൊണ്ടു

പോകലിനുമാണ് കേസ്. പ്രതിയെ മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. സി.ഐ. പി.എം ഷമീറി​​െൻറ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Tags:    
News Summary - Youth arrested pocso act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.