ആറ്റിങ്ങല്‍ (തിരുവനന്തപുരം): കിഴുവിലം മുടപുരത്ത് യുവാവിനെ റോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിലായി. യുവാവിനെ മര്‍ദ്ദിച്ച രണ്ടംഗ സംഘത്തിലുള്ള അനന്തുവാണ് ആറ്റിങ്ങല്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ആയത്. രണ്ടാമത്തെ പ്രതി ശ്രീക്കുട്ടനുവേണ്ടി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. 10 ദിവസം മുമ്പ് നടന്ന സംഭവത്തിെൻറ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. കുറ്റക്കാരെ പിടികൂടാന്‍ റൂറല്‍ എസ്.പി അശോക് കുമാര്‍ ആറ്റിങ്ങല്‍ സി.ഐ എം.അനില്‍കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു.
13ന് വൈകീട്ട് അഞ്ചിന് മുടപുരം ജങ്ഷനിലായിരുന്നു സംഭവം. ചാറ്റല്‍ മഴ പെയ്തുകൊണ്ടിരിക്കവേ രണ്ടു യുവാക്കള്‍ ബൈക്കിലെത്തുകയും തിരക്കുള്ള പാതയിൽ തുടര്‍ച്ചയായി റൗണ്ടടിക്കുകയും ചെയ്തു. ബൈക്കുകള്‍ ഉള്‍പ്പെടെ പല വാഹനങ്ങളെയും ഇടിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിെട മുടപുരം സ്വദേശിയും പാചകക്കാരനുമായ സുധീറിെൻറ ബൈക്കിലും ഇടിക്കാന്‍ ശ്രമിച്ചു. ഇതു ചോദ്യം ചെയ്ത സുധീറിനെ യുവാക്കള്‍ ക്രൂരമായി മർദിക്കുകയായിരുന്നു. ഒപ്പം യാത്ര ചെയ്തയാളും രക്ഷിക്കുവാനെത്തിയവരും ആക്രമികളുടെ ആക്രോശം കേട്ട് ഭയന്ന് മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.