കൊച്ചി: തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട സുരേഷ് കല്ലട ബസിൽ യാത്രക്ക ാരെ ജീവനക്കാർ മർദിച്ച സംഭവത്തിൽ ട്രാവൽസിനെതിരെ കൂടുതൽ ശക്തമായ നടപടികളുമായി സർക്കാർ. കല്ലട ബസിൻെറ പെർമിറ്റ് റദ്ദാക്കാൻ ഗതാഗത മന്ത്രിയുടെ ഓഫീസ് നിർദേശം നൽകി.
സംഭവത്തിൽ ഗതാഗത കമീഷണറോട് മന്ത്രി എ.കെ. ശശീന്ദ്രൻ റിപ് പോർട്ട് തേടിയിട്ടുണ്ട്. ബസ് കർണാടക രജിസ്ട്രേഷനിലുള്ളതാണ്. രജിസ്ട്രേഷൻ നിയമപരമല്ലെങ്കിൽ കർശന നടപടിയുണ ്ടാകും. കല്ലട ട്രാവൽസിൻെറ മുഴുവൻ ബസുകളുടേയും രേഖകൾ പരിശോധിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. ദൃക്സാക്ഷിയുമായി നേരിട്ട് സംസാരിച്ചതായും കർശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പിയും വ്യക്തമാക്കി. മർദനം ആസൂത്രിതമാണോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
മൂന്ന് ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജയേഷ്, നിതിൻ എന്നിവരെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്. അധികം വൈകാതെ ബസും കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ബസ് കമ്പനിയുടെ മാനേജരെ നേരത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.
ശനിയാഴ്ച രാത്രി വൈറ്റിലയിലാണ് കേസിനാസ്പദമായ സംഭവം. യാത്രക്കിടെ ബസ് കേടായി വഴിയിൽ കിടന്നത് ചോദ്യംചെയ്ത യാത്രക്കാരെ ജീവനക്കാർ ക്രൂരമായി മർദിച്ചുവെന്നായിരുന്നു പരാതി. കല്ലട ഗ്രൂപ്പിെൻറ ബസാണ് ആലപ്പുഴ ഹരിപ്പാടിനടുത്ത് തകരാറിലായത്. ഇതേക്കുറിച്ച് ഡ്രൈവറോട് ചോദിച്ച യുവാക്കളുമായി ബസ് ജീവനക്കാർ തർക്കത്തിലേർപ്പെട്ടു. പിന്നീട് യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. െകാച്ചി വൈറ്റിലയിൽ എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘം ചേർന്ന് യുവാക്കളെ മർദിക്കുകയായിരുന്നു.
തിരുവനന്തപുരം സ്വദേശി അജയ്ഘോഷ്, ഈറോഡിലെ വിദ്യാർഥികളായ ബത്തേരി സ്വദേശി സചിൻ, പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കർ തുടങ്ങിയവർക്കാണ് മർദനമേറ്റത്. പരിക്കേറ്റ യുവാക്കളെ ബസ് ജീവനക്കാർ പിടിച്ചിറക്കി കൊണ്ടുപോവുകയും ചെയ്തു. ബസിലെ മറ്റൊരു യാത്രക്കാരൻ ചിത്രീകരിച്ച ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.