മുഖ്യമന്ത്രിക്കെതിരെ തിരൂരങ്ങാടിയിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി

തിരൂരങ്ങാടി: മുഖ്യമന്ത്രി പിണറായി വിജയനെ തിരൂരങ്ങാടി ചന്തപ്പടിയിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു. ഷെഫീഖ് നന്നമ്പ്ര, എം.എൻ. മുജാഫർ, മുദസിർ കല്ലുപറമ്പൻ, വിജീഷ് തയ്യിൽ, എം.എൻ. ശിഹദ്, എം.വി. റഷീദ്, ഷാബു കരാടൻ, ആഷിക് കൊളക്കാടൻ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്.

വള്ളിക്കുന്ന് മണ്ഡലം തല നവകേരള സദസ്സ് നടന്ന കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് പരിസരങ്ങളില്‍ നിന്ന് 27 പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. കറുത്ത വസ്ത്രം ധരിച്ച് കൊടിയും പ്ലക്കാര്‍ഡുകളുമായി എത്തിയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, എം.എസ്.എഫ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെയാണ് തേഞ്ഞിപ്പലം പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്.

രാവിലെ 10.30 ഓടെയാണ് സര്‍വകലാശാല പ്രവേശന കവാടത്തിന് മുന്നില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഒരു വനിത കെ.എസ്.യു പ്രവര്‍ത്തകയെ അടക്കം പൊലീസ് ഉടന്‍ തന്നെ ജീപ്പിലേക്ക് തള്ളിക്കയറ്റി തേഞ്ഞിപ്പലം സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

ഫീസ് വര്‍ധനവ്, സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിലെ കാലതാമസം, സംവരണ അട്ടിമറി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ.എസ്.യു പ്രതിഷേധം. പി. സുദേവ്, നിയാസ് കോഡൂര്‍, റിയ എലിസബത്ത് റോയ്, പി.കെ. അശ്വിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

അതേസമയം, മേലേ ചേളാരി, കോഹഹിനൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശാന്‍ ഒരുങ്ങി നിന്ന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശാന്‍ എത്തുന്നവരെ പ്രതിരോധിക്കാന്‍ ഇടതു സംഘടന പ്രവര്‍ത്തകരും സ്ഥലത്ത് തമ്പടിച്ചിരുന്നു.

Tags:    
News Summary - Youth Congress black flag against Pinarayi Vijayan in Tirurangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.