കണ്ണൂർ വി.സി.യെ യൂത്ത്കോൺഗ്രസ് പ്രവർത്തകർ തടയുന്നു

കണ്ണൂര്‍ വി.സിയെ വഴിയിൽ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനെ വഴിയില്‍ തടഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ ചട്ടങ്ങൾ ലംഘിച്ച് അസോ. പ്രഫസറായി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് വി.സിയെ തടഞ്ഞത്.

വനിത പ്രവര്‍ത്തകരടക്കം കാറിന്റെ മുമ്പില്‍ കുത്തിയിരിന്നു പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി കെ. കമല്‍ജിത്ത് തുടങ്ങി 14 പ്രവർത്തകരെയാണ് അറസ്റ്റുചെയ്തത്.

Tags:    
News Summary - Youth Congress blocks Kannur VC on the way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.