നവ കേരള സദസ് പത്തനംതിട്ടയിൽ; യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി

പത്തനംതിട്ട: നവ കേരള സദസ് പത്തനംതിട്ടയിലത്തുന്നതിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ശബരിമല ഹെൽപ്പ് ഡസ്കിൽ നിന്നും പത്തനംതിട്ട പൊലീസാണ് കരുതൽ തടങ്കലിൽ അറസ്റ്റ് ചെയ്ത്.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി അഡ്വ. ലിനു മാത്യു, യൂത്ത് കോൺഗ്രസ്‌ കുമ്പഴ മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ റാഫി, അഖിൽ സന്തോഷ്‌, കാർത്തിക് മുരിങ്ങമംഗലം, അസ്‌ലം കെ. അനുപ്, ഷെഫിൻ ഷാനവാസ്‌, അജ്മൽ അലി,റോബിൻ വല്യയന്തി, ഷാനി കണ്ണങ്കര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

അതേസമയം, നവകേരള സദസ്സിന്‍റെ പത്തനംതിട്ടയിലെ പ്രഭാതയോഗത്തിൽ മുൻ ഡി.സി.സി പ്രസിഡന്റടക്കം കോൺഗ്രസ്‌ നേതാക്കൾ പങ്കെടുത്തു. മുൻ ഡിസിസി പ്രസിഡന്റ്‌ ബാബു ജോർജ്‌, മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജി ചാക്കോ അടക്കമുള്ളവരാണ് പ്രഭാതയോഗത്തിന് എത്തിയത്‌. സദസിൽ പങ്കെടുക്കുന്നത്‌ അഭിമാനമെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞു.

എന്നാൽ, ക്ഷണം ലഭിച്ചങ്കിലും പത്തനംതിട്ട ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ല. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങിൽ മന്ത്രി വീണാ ജോർജും സർക്കാർ പ്രതിനിധികളും പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട ഭിന്നതകളാണ് കാരണം.

Tags:    
News Summary - Youth Congress leaders were taken into custody at pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.