ദിലീപിന്‍റെ സിനിമ തിയറ്ററിലേക്ക് യൂത്ത് കോൺഗ്രസ്​ മാർച്ച് 

ചാലക്കുടി: ദിലീപിന്‍റെ അറസ്​റ്റിനെത്തുടർന്ന് ചാലക്കുടിയിലെ ദിലീപി​​െൻറ സിനിമ തിയറ്ററായ ഡി സിനിമാസിലേക്ക്  യൂത്ത് കോൺഗ്രസി​​െൻറ പ്രതിഷേധ മാർച്ച്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ്​ ചാലക്കുടി ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം തിയറ്ററിന് മുന്നിലെത്തിയത്. പ്രകടനക്കാർ എത്തിയപ്പോഴേക്കും തിയറ്ററി​​െൻറ ഇരുമ്പ്ഗേറ്റ് അടച്ചു. ചാലക്കുടി എസ്​.ഐ.ജയേഷ് ബാല​​​െൻറ നേതൃത്വത്തിൽ നേരത്തെ പൊലീസ്​ സംഘം സമരക്കാരെ നേരിടാൻ എത്തിയിരുന്നു. കവാടത്തിൽ  പ്രകടനക്കാരെ പൊലീസ്​ തടഞ്ഞതിനെത്തുടർന്ന് സംഘർഷാവസ്​ഥ ഉടലെടുത്തു.  സിനിമ കാണാൻ എത്തിയ പലരും പ്രകടനക്കാരെയും പൊലീസിനെയും കണ്ട് തിരിച്ചുപോയി.

Tags:    
News Summary - youth congress March to dileep Theater

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.