മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ്

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. കളമശ്ശേരി മെഡിക്കൽ കോളജ് വിവാദവുമായി ബന്ധപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.

എറണാകുളം അങ്കമാലിയിൽവെച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നത്. കളമശേരിയിൽ നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി. പ്രതിഷേധക്കാരിൽ ഒരു വനിതയും ഉണ്ടായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Tags:    
News Summary - Youth congress with black flag against the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.