മണ്ണുത്തി: ദേശീയപാത മണ്ണുത്തിയിൽ 15 അടി താഴ്ചയുള്ള വെള്ളച്ചാലിൽ വീണ യുവാവ് രക്ഷപ്പെ ട്ടത് മണിക്കൂറുകൾക്കുശേഷം. വെള്ളക്കെട്ടിൽ കിടന്ന് നിലവിളിച്ചിട്ടും വാഹനങ്ങളു ടെ തിരക്കിലും ബഹളത്തിലും ആരും തിരിഞ്ഞു നോക്കിയില്ല. ആറാംകല്ല് കൊല്ലിവീട്ടിൽ അമൃതര ാജാണ് (38) മണ്ണുത്തി ഡി.ഡി പടി ജങ്ഷനിൽ റോഡ് മുറിച്ചുകടക്കുമ്പോൾ ഡിവൈഡറിനോട് ചേർന്ന വെള്ളച്ചാലിൽ കാൽ വഴുതി വീണത്.
മണിക്കൂറുകൾ കഴിഞ്ഞിട്ടും രക്ഷപ്പെടുത്താൻ ആരും എത്താതായതോടെ അവസാനശ്രമമെന്ന നിലക്ക്, വീഴ്ചയിൽ കേടായ മൊബൈൽ ഫോൺ അമൃതരാജ് ഓൺ ചെയ്തു നോക്കി. അൽപനേരത്തേക്ക് ഓണായ ഫോണിൽ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. സുഹൃത്തും മറ്റുള്ളവരും എത്തി പൊലീസിെൻറയും അഗ്നിരക്ഷ സേനയുടെയും സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. കാര്യമായ പരിക്കില്ല.
ആഴ്ചകൾക്കുള്ളിൽ വെള്ളച്ചാലിൽ വീഴുന്ന രണ്ടാമത്തെയാളാണ് അമൃതരാജ്. വെള്ളച്ചാൽ സ്ലാബിട്ട് മൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതാണെങ്കിലും ദേശീയപാത അതോറിറ്റി ചെവിക്കൊണ്ടില്ല. പൊലീസ് ഇവിടെ റിബൺ കെട്ടിയിരുന്നുവെങ്കിലും ഇത് പൊട്ടി പോയിരുന്നു. അപകടത്തിന് ശേഷം വീണ്ടും പൊലീസ് റിബൺ കെട്ടിയിട്ടുണ്ട്.
അമൃതരാജിെൻറ പാൻ കാർഡ്, എ.ടി.എം അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടു. അടിയന്തര നടപടി ആവശ്യപ്പെട്ട് നേർക്കാഴ്ച സമിതി ജില്ല റോഡ് സുരക്ഷ അതോറിറ്റിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.