ഹാഷിഷ് ഓയിലുമായി കോളജ് വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

 കൊടുങ്ങല്ലൂർ:  മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി കോളജ് വിദ്യാർഥി ഉൾപ്പെടെ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ഒരു കിലോഗ്രാം ഹാഷിഷ് ഓയിലാണ് കൊടുങ്ങല്ലൂർ ബൈപ്പാസിൽ നിന്നും ഡി.വൈ.എസ്.പി സലീഷ്.എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ബൈപ്പാസിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് രണ്ട് പേർ വലയിലായത്. കൊടുങ്ങല്ലൂർ പടാകുളം പുളിക്കൽ വീട്ടിൽ അരുൺ (27) പി. വെമ്പല്ലൂർ അസ്മാബി കോളജ് പരിസരം കാരെപ്പറമ്പിൽ വീട്ടിൽ ആദർശ് (21)എന്നിവരാണ് പിടിയിലായത്.


ഹാഷിഷ് ഓയിൽ ചില്ലറ വിൽപനക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു. ആലപ്പുഴ എസ്.എൻ കോളജിൽ ബിരുദ വിദ്യാർഥിയായ ആദർശ് കാക്കനാട് വാടക മുറിയെടുത്താണ് താമസിക്കുന്നത്. താമസ സ്ഥലത്തും കോളജിലും ആദർശ് മയക്കുമരുന്ന് ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു.

കഞ്ചാവ് വെട്ടിയെടുത്ത് ഉണക്കി വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിൽ ഇപ്പോൾ യുവാക്കളുടെ ഇടയിൽ സുലഭമാണെന്നും എളുപ്പത്തിൽ ആരുമറിയാതെ കൈകാര്യം ചെയ്യാവുന്നതിനാൽ കൂടുതൽ യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നതായും പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ ഐ.എസ്.എച്ച്.ഒ. ബ്രിജ്കുമാർ, എസ്.ഐ. മാരായ സൂരജ്, ആനന്ദ് കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്.ഐ. പി.സി. സുനിൽ, എ.എസ്.ഐ മാരായ സി.ആർ പ്രദീപ്, ടി.ആർ.ഷൈൻ, ഉല്ലാസ്, ജി.എസ്.സി.പി.ഒമാരായ ലിജു ഇയ്യാനി, മിഥുൻ.ആർ..കൃഷ്ണ, സി.പി.ഒ മാരായ അരുൺ നാഥ്‌, എ.സി. നിഷാന്ത് , ഫൈസൽ, ചഞ്ചൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്. 

Tags:    
News Summary - Youth held with hashish oil in Kodungallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.