നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. കാലടി കാഞ്ഞൂർ വടക്കുംഭാഗം വെട്ടിയാടൻ വീട്ടിൽ ആഷികിനെയാണ് (26) ജയിലിലാക്കിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

നെടുമ്പാശ്ശേരി, അങ്കമാലി, പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. നെടുമ്പാശേരി എ.ടി.എസിന്‍റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിയാണ്.

നായത്തോട് ബാറിൽ മാനേജരെ ദേഹോപദ്രവം ചെയ്ത് ടിവിയും, മേശകളും, കസേരകളും നശിപ്പിച്ചതിൽ ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതിന് ഇയാളുടെ പേരിൽ കേസുണ്ട്.

ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശാനുസരണം കാലടി പൊലീസ് ഇൻസ്പെക്ടർ എൻ.എ അനൂപിന്‍റെ നേതൃത്വത്തിൽ എസ്.ഐ ഹരീഷ്, സി.പി.ഒമാരായ മനോജ്, രജിത്ത് രാജൻ എന്നിവരാണ് കാലടിയിൽ നിന്നും ഇയാളെ പിടികൂടിയത്ത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 74 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 51 പേരെ നാടുകടത്തി.

Tags:    
News Summary - youth jailed by KAAPA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.