കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിന്‍റെ മൃദുഹിന്ദുത്വ നിലപാടിനെ കുറ്റപ്പെടുത്തി യൂത്ത് ലീ ഗ് അഖിലേന്ത്യ നേതാവിന്‍റെ പ്രസംഗം. കോൺഗ്രസിന് എവിടെയാണ് പിഴച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം ഭോപ്പാലിലെ ദിഗ് വി ജയ് സിങ്ങിന്‍റെ തോൽവിയിലുണ്ടെന്ന് യൂത്ത് ലീഗ് അഖിലേന്ത്യ ഉപാധ്യക്ഷൻ അഡ്വ. ഫൈസൽ ബാബു പറഞ്ഞു. ഒറിജിനൽ, ഡ്യൂപ്ലിക്കേറ്റ് ഹിന്ദുത്വം ബ്രാൻഡുകൾ തമ്മിൽ മൽസരിച്ചപ്പോൾ ജനം ഒറിജിനലായ പ്രഗ്യാസിങ് ഠാക്കൂറിനെ തെരഞ്ഞെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രഗ്യാസിങ് ഠാക്കൂറിന്‍റെ ഹിന്ദുത്വ ഭീകരതയെ തുറന്ന് കാണിച്ച് മതേതര പക്ഷത്ത് നിൽക്കേണ്ടതായിരുന്നു കോൺഗ്രസ്. എന്നാൽ, താനുമൊരു ഹിന്ദുവാണ് എന്ന വ്യഗ്രതയാണ് ദിഗ് വിജയ് സിങ്ങിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ടായിരുന്നത്. കംപ്യൂട്ടർ സ്വാമിയെന്ന ഹിന്ദുത്വവാദിയെ പ്രചാരണത്തിന്‍റെ ചുമതല നൽകി. 10 വർഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ഇത്തരത്തിൽ പ്രചാരണം നടത്തിയതെന്നും ഫൈസൽ ബാബു ചൂണ്ടിക്കാട്ടി.
ദോഹയിൽ കെ.എം.സി.സിയുടെ വേദിയിൽ പ്രസംഗിക്കവെയാണ് കോൺഗ്രസിനെതിരെ ഫൈസൽ ബാബു ആഞ്ഞടിച്ചത്. അഖിലേന്ത്യ ജനറൽ സെക്രട്ടറി സി.കെ സുബൈർ അടക്കമുള്ള നേതാക്കൾ വേദിയിലിരിക്കെയായിരുന്നു അഖിലേന്ത്യാ ഉപാധ്യക്ഷന്‍റെ പ്രസംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.