ഡൽഹി: മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കശ്മീർ മുതൽ കന്യാകുമാരി വരെ ‘യുവഭാരത് യാത്ര’ സംഘടിപ്പിക്കാൻ ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ‘ഇന്ത്യ നമ്മളാണ് നമ്മളെല്ലാവരും’ എന്ന പ്രമേയം മുന്നോട്ടുവെക്കുന്ന യാത്ര ജനുവരി 26ന് കശ്മീരിൽ ആരംഭിച്ച് ഫെബ്രുവരി 26ന് കന്യാകുമാരിയിൽ സമാപിക്കും.
വൈവിധ്യ സമ്പന്നമായ മതേതര ജനാധിപത്യ ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാനും ഭിന്നിപ്പിന്റെ ശക്തികളിൽനിന്ന് രാജ്യത്തെ തിരിച്ചുപിടിക്കാനും യുവാക്കളെ സജ്ജമാക്കുകയെന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. ഇൻഡ്യ മുന്നണിയിലെ യുവജന സംഘടനകൾക്കിടയിൽ ആശയവിനിമയവും ഏകോപനവും യാത്രയുടെ അജണ്ടയാണ്.
ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു, ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി, അഡ്വ. ഷിബു മീരാൻ, സാജിദ് നടുവണ്ണൂർ, സി.കെ. ഷാക്കിർ, ഷമീർ ഇടിയാട്ടിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.