ദുബൈ: ചെയ്ത തെറ്റിനെ ന്യായീകരിച്ചപ്പോഴാണ് ഖമറുന്നിസ അൻവറിനെ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പാർട്ടി നേതൃത്വം നീക്കിയതെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ബി.ജെ.പി ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തത് ഖമറുന്നിസ അൻവറിന് പറ്റിയ വീഴ്ചയാണ്. പാർട്ടി ഘടകത്തിെൻറ സംസ്ഥാന അധ്യക്ഷയുടെ ഭാഗത്തുനിന്നുണ്ടാകേണ്ട ജാഗ്രത അവരുെട ഭാഗത്തു നിന്നുണ്ടായില്ല. ആദ്യം അവർ മാപ്പു പറഞ്ഞെങ്കിലും പിന്നീട് തെറ്റിനെ ന്യായീകരിച്ചെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഒരു നല്ല സന്ദേശം നൽകാൻ വേണ്ടി അവരെ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ പി.കെ.ഫിറോസ് പറഞ്ഞു.
മുസ്ലിം ലീഗ് ഉൾപ്പെടെ ഒരു പാർട്ടിയിലും സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി ഫിറോസ് പറഞ്ഞു. സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുക്കുന്ന കാര്യത്തിൽ കേരളത്തിലെ എല്ലാ പാർട്ടികളും സംഘടനകളും പിന്നിലാണ്. സിനിമാ താര സംഘടനയായ അമ്മയിൽ പോലും സ്ത്രീ ഭാരവാഹികളില്ല. ഇതിലെല്ലാം മാറ്റമുണ്ടാകണം. വനിതകളെ മാറ്റി നിർത്തി ഒരു പാർട്ടിക്കും മുന്നോട്ടുപോകാനാവില്ല. മുസ്ലിം ലീഗിനും സാധിക്കില്ല. അതിവിദൂരമല്ലാത്ത ഭാവിയിൽ ഇതിൽ മാറ്റമുണ്ടാകും.
വർഗീയതയും വിഭാഗീയതയും വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബഹുസ്വരത ഉൗട്ടിവളർത്താൻ യൂത്ത്ലീഗ് ഒരു വർഷം നീളുന്ന ലാ കൺവിവെൻസിയ (സഹവർത്തിത്വം) കാമ്പയിൻ നടത്തിെകാണ്ടിരിക്കുകയാണ്. ഇതിെൻറ ഭാഗമായി ജല സുരക്ഷ കാമ്പയിൻ, ജലസമ്മേളനം, ജലസഭ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ആഗസ്ത് 15ന് ഒരു ലക്ഷം പേർ രക്തദാനം ചെയ്യും. ബഹുസ്വരതയെക്കുറിച്ച് ബോധവൽക്കരിക്കാൻ തെരുവുകളിൽ പരിപാടികൾ അവതരിപ്പിക്കും. സർക്കാരിെൻറ ഒന്നാം വാർഷിക ദിനമായ മെയ് 25ന് ദുരിതത്തിെൻറ ഒരു വർഷം എന്ന പേരിൽ 140 മണ്ഡലങ്ങളിലും യൂത്ത്ലീഗ് യൂത്ത് ഒാഡിറ്റിങ്ങ് നടത്തും.
ഇ.എം.എസ് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്നെങ്കിൽ പിണറായി അവസാന മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിലാണ്. കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് ലീഗ് കരുതുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എടുത്ത സമീപനങ്ങൾ കോൺഗ്രസിന് പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്്. അതിൽ ലീഗിനും പ്രയാസമുണ്ട്. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ലീഗ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചത് യു.ഡി.എഫിലേക്കുള്ള തിരിച്ചുവരവായാണ് കണ്ടത്. എന്നാൽ പിന്നീടുള്ള നടപടികൾ അതിന് അനുകൂലമായിരുന്നില്ലെന്ന് പി.കെ. ഫിറോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.