തൊടുപുഴ: മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവ്. യൂത്ത് ലീഗ് ഇടുക്കി ജില്ല സെക്രട്ടറി സൽമാൻ ഹനീഫാണ് മുസ്ലിംലീഗിെൻറ രാഷ്ട്രീയ നിലപാടുകളെയും പാർട്ടിയോടുള്ള കോൺഗ്രസിെൻറ സമീപനത്തെയും ചോദ്യംചെയ്ത് രംഗത്തെത്തിയത്.
മലബാറിെൻറ നാലതിരുകളിൽ ലീഗിനെ തളക്കുകയാണെന്നും കോൺഗ്രസിനെ നോക്കിയാണ് പാർട്ടിയുടെ വളർച്ച തീരുമാനിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പ്രസ്ഥാനത്തെ സ്വാർഥതാൽപര്യങ്ങൾക്കായി തകർക്കുകയാണെന്നും വിമർശനത്തിെൻറ പേരിൽ തന്നെ ഇല്ലാതാക്കിയാലും പ്രശ്നമില്ലെന്നും കുറിപ്പിലുണ്ട്.
സൽമാൻ ഹനീഫിെൻറ കുറിപ്പിൽനിന്ന്: ''സാബിർ ഗഫാർ മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡൻറായിരുന്നു, ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടിയെ തയാറാക്കി. അബ്ബാസ് സിദ്ദീഖി നേതൃത്വം നൽകുന്ന ഫുർഫുറാ ഷരീഫിെൻറ രാഷ്ട്രീയ സംവിധാനമായ െഎ.എസ്.എഫ് (ഇന്ത്യൻ സെക്കുലർ ഫ്രണ്ട്) ആദ്യമായി സഖ്യത്തിലേർപ്പെടാനിരുന്ന പാർട്ടി ലീഗായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാബിർ ഗഫാർ കേരളത്തിലെത്തി നേതാക്കളുമായി മാരത്തൺ ചർച്ച നടത്തി.
പക്ഷേ വോട്ട് വിഭജിക്കും, മതേതര വോട്ടുകൾ ഭിന്നിക്കും, കോൺഗ്രസിന് ക്ഷീണമാകും എന്നൊക്കെ അന്യായങ്ങൾ ഉയർത്തി സാബിറിെൻറ നീക്കംതടഞ്ഞു. ഒടുവിൽ സാബിർ പ്രസിഡൻറ് പദവി രാജിവെച്ചു. എന്നാൽ, പിന്നീട് കോൺഗ്രസും സി.പി.എമ്മും സി.പി.ഐയും ഉൾെപ്പടെ െഎ.എസ്.എഫുമായി സഖ്യത്തിലായി. മതേതര വോട്ടുകൾ ഭിന്നിക്കും എന്ന ഉൗടായിപ്പ് തത്ത്വം ബാധകമാകുന്ന ഇന്ത്യയിലെ ഒരേയൊരു പാർട്ടി മുസ്ലിം ലീഗാണ്''.
''അസമിൽ കുറെ എം.എസ്.എഫുകാർ പാർട്ടിയെ വളർത്താൻ പാടുപെടുകയാണ്. അതിൽ ഭയംപൂണ്ട എ.െഎ.യു.ഡി.എഫ്, കോൺഗ്രസ് ഗുണ്ടകൾ അവരെ വളഞ്ഞിട്ട് ആക്രമിക്കുന്നു. എന്തിനെയും കേരള കോൺഗ്രസ് മാണിയുമായി തുലനം ചെയ്യുന്നു. ലീഗിനെ പ്രാദേശിക പാർട്ടിയായി ചുരുക്കുകയാണ്.
കേരളത്തിന് വെളിയിൽ മുസ്ലിം ലീഗ് എന്നാൽ കോൺഗ്രസിന് അറപ്പും വെറുപ്പുമാണ്. പിന്നെ ആർക്കുവേണ്ടിയാണ് ഈ പാർട്ടിയെ നശിപ്പിക്കുന്നത്?'' ഉത്തരവാദപ്പെട്ടവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് കുറിപ്പിെൻറ ലക്ഷ്യമെന്നും അത് പിൻവലിക്കില്ലെന്നും സൽമാൻ പറഞ്ഞു.
സൽമാെൻറ കുറിപ്പ് വ്യക്തിപരമാണെന്നായിരുന്നു തൊടുപുഴയിലെത്തിയ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.