പോത്തൻകോട്: യൂത്ത് ലീഗ് യുവജനയാത്രക്കിടെ പി.ഡി.പി പ്രവർത്തകരും യൂത്ത് ലീഗ് പ്രവർത്തകരും തമ്മിൽ കണിയാ പുരത്ത് സംഘർഷം. ഒരു പൊലീസുകാരനടക്കം 13 പേർക്ക് പരിക്കേറ്റു. കണിയാപുരം ആലുമൂട് റെയിൽവേ ഗേറ്റ് റോഡിൽ ആരംഭ ിച്ച സംഘർഷം ദേശീയ പാതകടന്ന് പലയിടങ്ങളിലായി വെട്ടുറോഡുവരെ നീണ്ടു. യുവജനയാത്രയുടെ സമാപന സമ്മേളനത്തിനെത്തി യ മലപ്പുറം സ്വദേശികളും പി.ഡി.പി പ്രാദേശിക പ്രവർത്തകരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ദേശീയപാതയിൽ കല്ലേറും നടന്നു.
അബ്ദുന്നാസിർ മഅ്ദനിക്കെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു പി.ഡി.പി പ്രകടനം. നാലോടെ ആരംഭിച്ച പി.ഡി.പി പ്രകടനത്തിനിടെ പിന്നാലെവന്ന യൂത്ത് ലീഗ് പ്രവർത്തകർ വടികളുമായി അക്രമം നടത്തുകയായിരുന്നുവത്രേ. ചിതറി ഒാടിയ പി.ഡി.പി പ്രവർത്തകർ ദേശീയപാതയിൽ സംഘടിച്ച് യൂത്ത് ലീഗുകാർക്കെതിരെ രംഗത്തുവന്നു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. യൂത്ത്ലീഗുകാർ സഞ്ചരിച്ച വിളംബരജാഥയുടെ വാഹനവും പത്തിലധികം പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഘർഷത്തിനിെട മംഗലപുരം പൊലീസിലെ സിവിൽ പൊലിസുകാരനായ ശ്രീജിത്തിനാണ് മർദനമേറ്റത്. പി.ഡി.പിയുടെ പ്രകടനത്തിന് മംഗലപുരം എസ്.െഎ അജയൻ ഉൾപ്പെടെ രണ്ട് പൊലീസുകാരാണ് ഒപ്പമുണ്ടായിരുന്നത്. പ്രകടനം നടക്കുേമ്പാൾ സംഘർഷ സാധ്യത ഇല്ലാതിരുന്നതിനാൽ കൂടുതൽ പൊലീസുകാരെ ഒപ്പം കൂട്ടിയില്ലെന്നാണ് പൊലീസ് വിശദീകരണം. പൊലീസുകാർ കുറവായിരുന്നത് സംഘർഷം വ്യാപിക്കാൻ കാരണമായി. വിവരമറിഞ്ഞ് ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ്, മംഗലപുരം, കഠിനംകുളം, ആറ്റിങ്ങൽ എസ്.െഎമാരടക്കം വൻ പൊലീസ് സംഘം കണിയാപുരെത്തത്തി. സംഘർഷ സാധ്യതയുള്ള മേഖലകളിൽ കൂടുതൽ െപാലീസിനെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.