കോഴിക്കോട്: മീഡിയവൺ ചാനലിന്‍റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്‍റെ നടപടി അടിയന്തരാവസ്ഥയുടെ ലക്ഷണമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു. സുരക്ഷാകാരണങ്ങൾ പറഞ്ഞാണ് ഒരു മാധ്യമ സ്ഥാപനത്തിന്‍റെ സപ്രേക്ഷണാവകാശം ഏകപക്ഷീയമായി തടയുന്നത്. ഇന്ന് മീഡിയ വൺ ആണെങ്കിൽ നാളെ ആരുമാകാമെന്നും ഫൈസൽ ബാബു ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിന്‍റെ എല്ലാ തൂണുകളെയും മോദി സർക്കാർ വരുതിയിലാക്കുകയാണ്. അതിന് തയാറാകാത്തവരെ തകർക്കാൻ ശ്രമിക്കുകയാണ്. കളളങ്ങളും വർഗീയ അജണ്ടകളുമായി ഗോദി മീഡിയകളും നിറയുന്ന കാലത്ത് മീഡിയ വൺ പോലൊരു മാധ്യമ സ്ഥാപനത്തെ വേട്ടയാടുന്നത് വിരോധാഭാസമാണ്. ഈ ജനാധിപത്യ നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. മീഡിയവണിനോട് ഐക്യദാർഡ്യപ്പെടുന്നുവെന്നും ഫൈസൽ ബാബു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.