കോഴിക്കോട്: കോവിഡ് കടമ്പകൾ കടന്ന് വിദഗ്ധ ചികിത്സക്കായി മലയാളി യുവാവ് കോഴിക്കോട്ട് എത്തി. സംസ്ഥാന ആരോഗ്യ വക ുപ്പിെൻറയും ജില്ല ഭരണകൂടത്തിെൻറയും പ്രത്യേക അനുമതിയോടെ തലശ്ശേരി സ്വദേശി പ്രസാദ് ദാസാണ് വെള്ളിയാഴ്ച രാവ ിലെ ആസ്റ്റർ മിംസിലെത്തിയത്. ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍നിന്ന് പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ രാവിലെ ഒമ്പതോടെ പ്രസാദും കുടുംബവും കരിപ്പൂരിലിറങ്ങി.
വിമാനത്താവളത്തിൽനിന്നുതന്നെ പ്രാഥമിക കോവിഡ് ടെസ്റ്റുകൾ നടത്തിയശേഷം പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിലാണ് മിംസിലെത്തിച്ചത്. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കുറച്ച് നാളുകളായി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവിടെ ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുമ്പ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗത്തില്‍നിന്ന് ചികിത്സ പൂര്‍ത്തീകരിച്ച് യു.കെയിലേക്ക് മടങ്ങി കുടുംബസമേതം അവിടെ താമസമാണ്.
ബ്രിട്ടനിൽ കോവിഡ് വ്യാപിച്ച സാഹചര്യത്തിൽ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റൽ സീനിയര്‍ ഗ്യാസ്‌ട്രോ ഇൻറസ്‌റ്റൈനല്‍ സര്‍ജന്‍ ഡോ. അഭിഷേക് രാജനെ കുടുംബം ബന്ധപ്പെടുകയായിരുന്നു. കേന്ദ്ര സർക്കാറിെൻറ ഇടപെടലും ബ്രിട്ടനിലെ പ്രവാസികളുടെ പിന്തുണയും യാത്ര എളുപ്പമാക്കി. ഡോ. അഭിഷേക് രാജന് പുറമെ ഗ്യാസ്‌ട്രോ ഇൻറസ്‌റ്റൈനല്‍ സയന്‍സസ് വിഭാഗം മേധാവി ഡോ. അനീഷ് കുമാര്‍ ഗ്യാസ്‌ട്രോ ഇൻറസ്‌റ്റൈനല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. സജീഷ് സഹദേവന്‍, ഡോ. സീതാലക്ഷ്മി, ഡോ. നൗഷിഫ് തുടങ്ങിയവരും ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.