കുത്തേറ്റ യുവാവ്​ കത്തി കൈക്കലാക്കി തിരിച്ചുകുത്തി; രണ്ടുപേരും ആശുപത്രിയിൽ

തിരൂർ: കൂട്ടായിയിൽ രണ്ടു യുവാക്കൾ തമ്മിൽ കത്തിക്കുത്ത്​. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു​. നോർത്ത് കൂട്ടായി റാത്തീബ് ജുമാമസ്ജിദിന്​ സമീപമാണ്​ സംഭവം.

കോതപറമ്പ് സ്വദേശികളായ ജാറക്കടവത്ത് അലിക്കുട്ടി (38), മൂസാ​െൻറപുരക്കൽ മുഹമ്മദ് റാഫി (44) എന്നിവർ തമ്മിലാണ് സംഘർഷമുണ്ടായത്. ജുമുഅ നമസ്കാരം കഴിഞ്ഞിറങ്ങിയ ഉടനെയായിരുന്നു സംഭവം. മുൻവൈരാഗ്യമാണ്​ കാരണം. വാക്കുതർക്കത്തിനു ശേഷം ഒരാൾ കത്തിയെടുത്ത് മറ്റയാളെ കുത്തുകയായിരുന്നു. ഉടനെ കത്തി കൈക്കലാക്കി തിരിച്ചും കുത്തി. കൈകൾക്കും പുറകിലും കുത്തേറ്റ അലിക്കുട്ടിയെ തിരൂർ ജില്ല ആശുപത്രിയിലും ഗുരുതര പരിക്കേറ്റ മുഹമ്മദ് റാഫിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

2018 ഡിസംബറിൽ മുഹമ്മദ് റാഫിയും അലിക്കുട്ടിയും തമ്മിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. ഈ സംഭവത്തിൽ അലിക്കുട്ടിക്കെതിരെ വധശ്രമത്തിന് കേസുണ്ട്​. ഈ വൈരാഗ്യത്തെ തുടർന്ന് 2019 ഫെബ്രുവരിയിൽ മുഹമ്മദ് റാഫിയുടെ സഹോദരൻ ഷൗക്കത്തലി അലിക്കുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.

Tags:    
News Summary - youth stabbed in koottayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.