പാലക്കാട്: ഇഷ്ടിച്ചൂളക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യുവാവ് പാലക്കാട ് സിവില്‍ സ്റ്റേഷന് പരിസരത്ത് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ആലത്തൂര്‍ വാവുള്ള്യാപുരം കരിക്കുളങ്ങര കുഞ്ചായിയുടെ മകന് കെ. ബാബുവാണ് (3 7) പ്രതിഷേധവുമായെത്തിയത്.
വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുന്നത് കണ്ട് സുരക്ഷ ജീവനക്കാര്‍ മണ്ണെണ്ണ കാന്‍ പിടിച്ചുവാങ്ങുകയും തീയണക്കുകയും ചെയ്തതിനാല്‍ ബാബു നേരിയ പരിക്കോടെ രക്ഷപ്പെട്ടു. പൊലീസെത്തി ആംബുലന്‍സില്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൂള തുടങ്ങാൻ സ്വകാര്യവ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്തിരുന്നു. ഇതിനായി കാവശ്ശേരി സഹകരണ ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും ആലത്തൂര്‍ സഹകരണബാങ്കില്‍ നിന്ന് മൂന്ന് ലക്ഷവും വീടും സ്ഥലവും ഈട് വെച്ച് വായ്പയെടുത്തിരുന്നു. എന്നാൽ, പരിസരവാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ ചൂളക്ക് അനുമതി നിഷേധിച്ചു.
വായ്പ തിരിച്ച് അടക്കാന്‍ കഴിയാത്തതിലുള്ള മാനസികവിഷമമാണ് ആത്മഹത്യശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കണ്ണിന് നേരിയ പരിെക്കാഴിച്ചാല് ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ല ആശുപത്രി അധികൃതർ വ്യക്തമാക്കി. ആത്മഹത്യാശ്രമത്തിന് സൗത്ത് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.