ചേര്‍ത്തല: ബാങ്ക് വായ്പ കുടിശ്ശിക അടക്കാന്‍ പണം വാങ്ങാൻ ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഹെൽമറ്റില്ലാത്തതിെൻറ പേരിൽ പിടിച്ചു. സമയത്തിന് എത്താനാവാതെ പണം ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശി എസ്. ശ്രീജിത്താണ് (36) ചേർത്തല-അർത്തുങ്കൽ ബൈപാസിന് സമീപം ആത്മഹത്യശ്രമം നടത്തിയത്.
ബുധനാഴ്ച രാവിലെ മിനി സിവിൽസ്റ്റേഷന് മുന്നിലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഹെല്മറ്റില്ലാത്തതിെൻറ പേരിൽ ശ്രീജിത്തിനെ തടഞ്ഞത്. 600 രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ടു. ഇത്രയും പണം കൈയിലിെല്ലന്ന് പറഞ്ഞു. ബൈക്കിെൻറ രേഖകളുടെ പകർപ്പ് കാണിച്ചു. തുറവൂരിലേക്ക് പോവുകയാണെന്നും വൈകിയാൽ പണം കിട്ടില്ലെന്ന് പറഞ്ഞിട്ടും ബൈക്ക് നൽകിയില്ല. തുടർന്ന് ചേർത്തല ബസ് സ്റ്റാൻഡിലെത്തി ബസിൽ തുറവൂരിലെത്തിയെങ്കിലും പണം കൊടുക്കാൻ കാത്തുനിന്നയാള്‍ മടങ്ങിയിരുന്നു.
ഈ മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ശ്രീജിത് പറഞ്ഞു. നഗരത്തിലെ പമ്പിൽനിന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി ഉദ്യോഗസ്ഥരുടെ സമീപമെത്തി തലയിലൂടെ ഒഴിച്ചശേഷം തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ ഇടപെട്ട് തടഞ്ഞു. ചേർത്തല എസ്.ഐ ജി. അജിത് കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബൈക്ക് സ്റ്റേഷനിലെത്തിച്ച് ശ്രീജിത്തിെൻറ മൊഴി രേഖപ്പെടുത്തി വാഹനത്തിെൻറ രേഖകൾ പരിശോധിച്ച് വിട്ടുനല്‍കി. ബന്ധുക്കളെ വിളിച്ചുവരുത്തി ശ്രീജിത്തിനെ ഏല്പിച്ചു.
തടിപ്പണിക്കാരനായ ശ്രീജിത്ത് കൂലിയിനത്തിലെ തുക വാങ്ങാനാണ് തുറവൂരിലേക്ക് പോയത്. തമിഴ്നാട് സ്വദേശി ഫർണിച്ചറുമായി എത്തുമ്പോഴാണ് പണം നൽകിയിരുന്നത്. പണം വാങ്ങി സ്വാശ്രയസംഘം മുഖാന്തരം വായ്പ കുടിശ്ശിക അടക്കുകയായിരുന്നുവത്രെ ലക്ഷ്യം. ഹെൽമറ്റില്ലാതെ സഞ്ചരിച്ചതിനാൽ തടയുകയായിരുന്നെന്നും പിഴ അടക്കാൻ പണമില്ലെന്നും ബൈക്കിെൻറ രേഖകളോ ലൈസൻസോ ഇല്ലാതിരുന്നതിനാൽ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും ചേർത്തല എം.വി.ഐ കെ.ജി. ബിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.