കൊച്ചി: വാടക കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് മറൈൻഡ്രൈവിലെ കടയിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട വീട്ടമ്മക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ഉൾെപ്പടെയുള്ളവർ രംഗത്ത്. കൊച്ചി താന്തോണിതുരുത്ത് സ്വദേശിയായ പ്രസന്നയെന്ന 54കാരിയാണ് ഗ്രേറ്റർ കൊച്ചിൻ െഡവലപ്മെൻറ് അതോറിറ്റിയുടെ (ജി.സി.ഡി.എ) നടപടി മൂലം ദുരിതത്തിന്റെ നാളുകളിലൂടെ കടന്നുപോയത്.
കോവിഡ്, ലോക്ഡൗൺ പ്രതിസന്ധികൾക്കിടയിൽ ഉപജീവന മാർഗം ഇല്ലാതായതോടെ കടക്കു സമീപം സമരത്തിലായിരുന്നു ഇവർ. വാർത്തയറിഞ്ഞ് സഹായ വാഗ്ദാനവുമായി എത്തിയ എം.എ. യൂസുഫലി കുടിശ്ശിക തുകയായ ഒമ്പതു ലക്ഷം രൂപ ജി.സി.ഡി.എയിൽ അടക്കുമെന്നും കട വീണ്ടും തുടങ്ങുന്നതിനായി രണ്ടു ലക്ഷം രൂപ നൽകുമെന്നും ഉറപ്പു നൽകി. തിങ്കളാഴ്ച തന്നെ തുക അടക്കുെമന്ന് ലുലു ഗ്രൂപ് മീഡിയ കോഓഡിനേറ്റർ എൻ.ബി. സ്വരാജ് പ്രസന്നയെ കണ്ട് അറിയിച്ചു.
മാനസിക വെല്ലുവിളി നേരിടുന്ന മകളും അപകടത്തെ തുടർന്ന് കിടപ്പിലായ മകളും ഉൾപ്പെടുന്ന കുടുംബത്തിെൻറ ഏക വരുമാന മാർഗമായിരുന്നു മറൈൻഡ്രൈവിലെ മഴവിൽപാലത്തിനടുത്തുള്ള കട. ഒമ്പതു ലക്ഷത്തോളം രൂപ കുടിശ്ശികയിനത്തിൽ ഇവർ നൽകാനുണ്ടായിരുന്നു. കട ഒഴിപ്പിച്ച് സാധനങ്ങൾ എടുത്ത് പുറത്തേക്കിട്ടതായി പ്രസന്ന പറയുന്നു. ദുരിതമറിഞ്ഞ് ടി.ജെ. വിനോദ് എം.എൽ.എ സ്ഥലത്തെത്തി, ജി.സി.ഡി.എ ചെയർമാനുമായി വിഷയം ചർച്ച ചെയ്തു.
തദ്ദേശ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഇടപെടൽ ഉണ്ടാവണം എന്നും എം.എൽ.എ ആവശ്യപ്പെട്ടു. 2016 മുതലുള്ള വാടക കുടിശ്ശികയാണ് കിട്ടാനുള്ളതെന്നും പലതവണ നോട്ടിസ് നൽകിയ ശേഷമുള്ള പതിവു നടപടിക്രമങ്ങളാണ് സ്വീകരിച്ചതെന്നും ജി.സി.ഡി.എ അധികൃതർ അറിയിച്ചു. വാടക കുടിശ്ശികയുടെ ഉത്തരവാദിത്തം ലുലു ഗ്രൂപ് ഏറ്റെടുത്ത സാഹചര്യത്തിൽ ലോക്ഡൗൺ കാലത്തെ വാടകയും പലിശ തുകയുമുൾെപ്പടെ പരമാവധി കുറച്ചുകൊടുക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പരിസ്ഥിതി പ്രവർത്തകനായ മുകേഷ് ജെയിൻ പ്രസന്നയുടെ കുടുംബത്തിന് 25,000 രൂപ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.