കോഴിക്കോട്: ഫലസ്തീനിൽ നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിടുക, യു.എൻ ഇടപെട്ട് നിർണയിച്ച അതിർത്തികൾ ലംഘിക്കുക, ഫലസ്തീൻ ഭൂപ്രദേശങ്ങൾ പിടിച്ചടക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നിരന്തരം ചെയ്യുകവഴി സയണിസ്റ്റുകളുടെ ഭീകരവാദമുഖമാണ് വെളിവാകുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.
ഇസ്രായേലിനെ സംരക്ഷിച്ചുപോന്ന ബ്രിട്ടെൻറ സായുധസേനാ ആസ്ഥാനമായ ഡേവിഡ് ഹോട്ടൽ ബോംബിട്ട് തകർത്ത് നിരപരാധികളെ കൊന്ന ചരിത്രമാണ് സയണിസ്റ്റുകൾക്ക് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഫലസ്തീൻ: അകവും ആകാശവും' എന്ന തലക്കെട്ടിൽ ഓൺലൈനായി സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബേബി. ഇസ്രായേൽ ഫലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾ പ്രധാനമന്ത്രി നെതന്യാഹുവിന് അധികാരത്തിൽ തുടരാനുള്ള ഹീനതന്ത്രമാണെന്ന് തുടർന്ന് സംസാരിച്ച ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് മുജീബ് ഒട്ടുമ്മൽ, പി.എൻ. അബ്ദുറഹ്മാൻ, സി.പി. സലീം, ഫലസ്തീനിലെ സംഘർഷങ്ങൾക്ക് ദൃക്സാക്ഷിയായ ഡോ. അർശദ് ഖുറൈശി, വിസ്ഡം സ്റ്റുഡൻറ്സ് സംസ്ഥാന പ്രസിഡൻറ് അർശദ് അൽഹികമി, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് ഷമീൽ, കെ. മുനവർ, സി. മുഹമ്മദ് അജ്മൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.