പാലക്കാട്: പോപുലർ ഫ്രണ്ട് പ്രവർത്തകൻ എ. സുബൈർ വധക്കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളെ റിമാൻഡ് ചെയ്തു. എലപ്പുള്ളി സ്വദേശികളായ അറുമുഖന് (37), ശരവണന് (33), രമേശ് (41) എന്നിവരെയാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാന്‍ഡ് ചെയ്തത്. സുരക്ഷ പരിഗണിച്ച് ചിറ്റൂര്‍ ജയിലിലേക്ക് മാറ്റി. തിരിച്ചറിയൽ പരേഡിന് വിധേയരാക്കേണ്ടതിനാൽ ഇവരെ പ്രത്യേകം പാർപ്പിക്കും.
തിരിച്ചറിയല്‍ പരേഡിനുശേഷം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. രാഷ്ട്രീയ കൊലപാതകമാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികാരം തീർക്കുകയായിരുന്നെന്ന് റിപ്പോർട്ടില്‍ പറയുന്നു. നവംബർ 15ന് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി. വരുംദിവസങ്ങളിൽ തെളിവെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.