സുബൈർ വധം: ക്രൈംബ്രാഞ്ച് ഡിവൈഎസ്.പിയുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന് എസ്.പി

പാലക്കാട്: പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈർ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്.പിയുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന് പാലക്കാട് എസ്.പി ആർ. വിശ്വനാഥ്. അഞ്ച് സി.ഐമാരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

വരും ദിവസങ്ങളിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും എസ്.പി അറിയിച്ചു.

സഞ്ജിത് വധക്കേസ് അന്വേഷണത്തിലെ താമസം പരിഹരിക്കുമെന്നും എസ്.പി കൂട്ടിച്ചേർത്തു.

പാലക്കാട് എലപ്പുള്ളിയിൽ പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ പോകവെയാണ് വെട്ടിക്കൊന്നത്. രണ്ടു കാറുകളിലാണ് അക്രമിസംഘം സുബൈറിനെ പിന്തുടർന്നത്. സുബൈറിന്റെ ബൈക്കിൽ ഇടിച്ചു വീഴ്ത്തിയ ശേഷം രണ്ടാമത്തെ കാറിൽ നിന്നിറങ്ങിയ സംഘമാണ് വെട്ടിയത്.

ആക്രമണത്തിനിടെ സുബൈറിന്റെ ഒപ്പമുണ്ടായിരുന്ന പിതാവ് അബൂബക്കറിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റു. കൺമുന്നിൽ മകൻ വെട്ടേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് ഇദ്ദേഹം. വെട്ടേറ്റ സുബൈറിനെ അതിവേഗം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതിൽ ഒരു കാർ പിന്നീട് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ നവംബറിൽ ​കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ളതാണ് ഈ കാർ. പോപുലർ ഫ്രണ്ട് പാറ ഏരിയ പ്രസിഡണ്ടാണ് സുബൈർ.

Tags:    
News Summary - Zubair murder: Palakkad SP says crime branch DYSP will probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.