തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ നാളെ തുറക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് മദ്യശാലകളുടെ പ്രവർത്തന സമയം. രാവിലെ ആറ് മുതൽ രാത്രി 10 വരെ ആപ് വഴി മദ്യം ബുക്ക് ചെയ്യാം. ആപ് ഉപയോഗിക്കാത്തവർക്ക് എസ്.എം.എസ് വഴി മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തുമെന്നും എക്സൈസ് മന്ത്രി പറഞ്ഞു.
301 ബെവ്കോ ഔട്ട്ലെറ്റുകളിലും 576 ബാർ ഹോട്ടലുകളിലും മദ്യം വിൽക്കും. 291 ബിയർ-വൈൻ പാർലറുകൾ വഴി ബിയറും വൈനും വിൽക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് നിർദേശങ്ങൾ അനുസരിച്ച് വേണം മദ്യം വാങ്ങാൻ. ഔട്ട്ലെറ്റുകൾക്ക് മുമ്പിൽ കൈകഴുകുന്നത് അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. ഒരാൾക്ക് നാല് ദിവസത്തിൽ ഒരിക്കൽ മാത്രമാവും മദ്യം ലഭ്യമാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.