പേരാമംഗലം(തൃശൂർ): കഞ്ചാവ് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ പേരിൽ പിക്കപ്പ് വാൻ ഇട ിപ്പിച്ച് വീഴ്ത്തി രണ്ട് യുവാക്കളെ വെട്ടിക്കൊന്നു. പിന്നീട് ഇതേ അക്രമികൾ ബൈക്കിൽ സ ഞ്ചരിക്കുകയായിരുന്ന മറ്റ് രണ്ട് പേരെ പിക്കപ്പ് വാൻ ഇടിച്ച് വീഴ്ത്തി. ബുധനാഴ്ച പു ലർച്ചെ ഒരുമണിയോടെ കുന്നംകുളത്തിനടുത്ത് മുണ്ടൂർ മനപ്പടി അവണൂർ റോഡിൽ പാറപ്പുറത്ത ാണ് സംഭവം.
വരടിയം കുരിയാൽ പാലത്തിന് സമീപം പറവട്ടാനി വീട്ടിൽ ശശിധരെൻറ മകൻ ശ് യാം (25), മുണ്ടത്തിക്കോട് ചൊവ്വല്ലൂർ വീട്ടിൽ പരേതനായ ജോസഫിെൻറ മകൻ ക്രിസ്റ്റഫർ (ക്രിസ്റ്റോ-25) എന്നിവരാണ് കൊല്ലപ്പെട്ടത്. പേരാമംഗലം മൈലാംകുളം തടത്തിൽ ശശിധരെൻറ മകൻ പ്രസാദ് (ശംഭു -22), വേലൂർ സ്വദേശി രാജേഷ് (25) എന്നിവരെയാണ് ഇടിച്ച് വീഴത്തിയത്. ഇവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജേഷിെൻറ നില അതീവഗുരുതരമാണ്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രസാദിനെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി സംഘങ്ങളുടെ കേന്ദ്രമായ ഇവിടെ ഇവർ തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലുകളുടെ തുടർച്ചയാണ് െകാല.
ശ്യാമിനെയും ക്രിസ്റ്റഫറിനെയും ഇടിച്ച് വീഴ്ത്തിയ പിക്കപ്പ് വാൻ അവരെ 100 മീറ്ററോളം നിരക്കിക്കൊണ്ടുപോയി. പിന്നീടാണ് അതിനകത്തുള്ളവർ ഇറങ്ങി വെട്ടിക്കൊലപ്പെടുത്തിയത്. അക്രമിസംഘത്തിൽ ആറ് പേർ ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. സംഭവത്തിന് ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് റോഡിൽ വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ യുവാക്കളെ കണ്ടെത്തിയത്. ക്രിസ്റ്റോ മരിച്ചിരുന്നു.
ശ്യാം ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. കൊല നടന്ന സ്ഥലത്തെ കാനയിൽ നിന്ന് വടിവാൾ കണ്ടെത്തി. സമീപത്തെ വീടിെൻറ മതിലിലും ചുറ്റിലും ചോര ചീറ്റി തെറിച്ചതിെൻറ പാടുകൾ കാണാം. ഈ സംഭവത്തിന് ശേഷമാണ് മുണ്ടൂർ കൊട്ടേക്കാട് കപ്പേളക്ക് സമീപംവെച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പ്രസാദിനെയും രാജേഷിനെയും ഇടിച്ച് വീഴ്ത്തുന്നത്. ഇൗ വാനിെൻറ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസി ടി.വി യിൽ പതിഞ്ഞിട്ടുണ്ട്. ഇടിച്ചിട്ടശേഷം മുന്നോട്ട് പോയ വാൻ ഉടൻ തിരിച്ചുവന്ന് മുന്നോട്ട് കയറ്റി നിർത്തി രണ്ട് പേർ ഇറങ്ങി റോഡിൽ കിടക്കുന്നവരെ നോക്കി മടങ്ങുന്നതിെൻറയും ആ വാഹനവുമായി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.