കെ.കെ. രാഗേഷ്​ എം.പി പടിയിറങ്ങുന്നത്​ മികച്ച നേട്ടങ്ങളുമായി

കണ്ണൂർ: പാർലമൻെററി രംഗത്ത് മികച്ച കരിയർ റെക്കോഡുമായാണ് കെ.കെ. രാഗേഷ് എം.പി രാജ്യസഭയുടെ പടി ഇറങ്ങുന്നത്. 2015 ഏപ്രിൽ 23ന് ആരംഭിച്ച അദ്ദേഹത്തി​ൻെറ പാർല​െമൻറ്​ ജീവിതം ഈ മാസം 21ന് അവസാനിക്കു​േമ്പാൾ അദ്ദേഹത്തിന്​ ചാരിതാർഥ്യമേറെയുണ്ട്​. രാജ്യസഭയിലെ പാർലമൻെറ്​ അംഗങ്ങളുടെ ഹാജറി​ൻെറ സ്​റ്റേറ്റ് ആവറേജ് 73 ശതമാനവും ദേശീയ ആവറേജ് 78 ശതമാനവും ആയിരിക്കെ രാഗേഷ് എം.പിയുടേത് 88 ശതമാനമാണ്.
ഡിബേറ്റുകളുടെ കാര്യത്തിൽ ദേശീയ ശരാശരി ഒരംഗം നടത്തിയ പ്രസംഗം 95.5 ആയിരിക്കെ 299 പ്രസംഗമാണ് കെ.കെ. രാഗേഷ് എം.പി നടത്തിയിട്ടുള്ളത്. രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾ പരിശോധിച്ചാൽ ദേശീയ ശരാശരി 297 ആയിരിക്കെ 609 ചോദ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. മെംബർമാരുടെ പ്രൈവറ്റ് ബിൽ അവതരണത്തിലും രാഗേഷ് എം.പി നല്ല സാന്നിധ്യമാണ് തെളിയിച്ചിട്ടുള്ളത്.
സ്​റ്റേറ്റ് ആവറേജ് 0.8 ഉം ദേശീയ ശരാശരി 1.2 ഉം ആയിരിക്കെ ആറ്​ ആണ് രാഗേഷ് എം.പിയുടെ പെർഫോർമൻസ്. കുട്ടികൾക്കായുള്ള പാർലമൻെറിലെ ഇടപെടലിന് യൂനിസെഫ് അവാർഡിന് രാഗേഷ് അർഹനായി. എം.പി എന്ന നിലയിൽ നല്ലനിലയിലുള്ള പ്രവർത്തനം കാഴ്ചവെച്ച രാഗേഷ് എം.പി രാജ്യത്തെ വലുതും ചെറുതുമായ കമ്പനികളിൽനിന്നും നിരവധി സി.എസ്​.ആർ ഫണ്ടുകൾ നേടിയെടുത്തു.
എല്ലാ പ്രക്ഷോഭ സമരങ്ങളിലും സജീവ സാന്നിധ്യമായി പങ്കെടുത്ത രാഗേഷ് രാജ്യസഭയുടെ ആകെയും രാജ്യത്തി​ൻെറ ആകെയും ശ്രദ്ധാകേന്ദ്രമായിരുന്നു. എം.പിയെന്ന നിലയിലുള്ള സാധ്യത പരമാവധി ഉപയോഗിച്ച്​ കഴിഞ്ഞ്​ അഞ്ചു വർഷം കൊണ്ട്​ വികസനരംഗത്ത്​ ഒ​ട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞുവെന്ന ചാരിതാർഥ്യമുണ്ടെന്ന്​ കെ.കെ. രാഗേഷ്​ എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.