വിർജീനിയ ഹിസ്​ലോപ്


രണ്ടാം ലോക മഹായുദ്ധം മൂലം നടക്കാതെപോയ പി.ജി പഠനം 105ാം വയസ്സിൽ പൂർത്തീകരിച്ച് അമേരിക്കക്കാരി

മനുഷ‍്യരുടെ ജീവനെടുക്കുന്നതിന് പുറമെ, ലക്ഷക്കണക്കിന് മനുഷ‍്യരുടെ തൊഴിലിനെയും പഠനത്തെയുമൊക്കെ ബാധിക്കുന്നതാണ് യുദ്ധങ്ങൾ.

രണ്ടാം ലോക മഹായുദ്ധം മൂലം നടക്കാതെപോയ ബിരുദാനന്തര ബിരുദ പഠനം 83 വർഷത്തിനുശേഷം പൂർത്തീകരിച്ചയാളുടെ ജീവിതകഥയാണിത്. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിൽനിന്ന് 105ാം വയസ്സിൽ എം.എ കരസ്ഥമാക്കി ചരിത്രത്തിന്‍റെ ഭാഗമായിരിക്കുകയാണ് വിർജീനിയ ഹിസ്​ലോപ് എന്ന അമേരിക്കക്കാരി.


1940ലാണ് ഇവർ ബിരുദം പൂർത്തിയാക്കിയത്. ഫൈനൽ പ്രോജക്ടിന്‍റെ സമയത്താണ് ജോർജ് ഹിസ്​ലോപ്പുമായി ഇവരുടെ വിവാഹം നടന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് സൈനിക സേവനത്തിനായി ഹിസ്​ലോപ്പിന് പോകേണ്ടിവന്നപ്പോൾ വിർജീനിയക്കും കൂടെ പോകേണ്ടിവന്നു. അതോടെ തുടർപഠനം വഴിമുട്ടി.

അക്കാദമികമായ ആഗ്രഹങ്ങളെല്ലാം മാറ്റിവെച്ച് 83 വർഷം അവർ കുടുംബത്തിനായി ജീവിച്ചു. പതിറ്റാണ്ടുകൾക്കിപ്പുറം സ്റ്റാൻഫോർഡിൽ മടങ്ങിയെത്തി ബിരുദാനന്തര ബിരുദം കരസ്ഥമാക്കി അക്കാദമിക സ്വപ്നം തിരിച്ചുപിടിച്ച് യുവാക്കൾക്കും വയോധികർക്കുമെല്ലാം പ്രചോദനമായിരിക്കുകയാണ് വിർജീനിയ.




Tags:    
News Summary - American woman who completed her PG studies at the age of 105

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.