നല്ല ഭക്ഷണം വയറു മാത്രമല്ല, മനസ്സും നിറക്കും. മനസ്സിനിണങ്ങിയ ഭക്ഷണം തേടി ആളുകൾ ദൂരദൂരം പോകുന്നത് കണ്ടിട്ടില്ലേ. ഭക്ഷണവും മൂഡും തമ്മിലുള്ള ചിരപുരാതന വിശുദ്ധ ബന്ധത്തെക്കുറിച്ച് ചില മനശ്ശാസ്ത്ര ചിന്തകൾ...
മനസ്സും വൈകാരികതയും എക്കാലവും ഭക്ഷണശീലങ്ങളെയും അതിെൻറ തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കാറുണ്ട്. ചിലതരം ഭക്ഷണങ്ങൾക്കായി സ്ഥലങ്ങൾ തിരഞ്ഞുപിടിച്ച്, ദീർഘദൂരം യാത്രെയാക്കെ ചെയ്ത് ആളുകൾ പോകുന്നത് ഇക്കാരണത്താൽ തന്നെയാണ്. വിശപ്പകറ്റുക എന്നതിലുപരി മനസ്സിന് 'തൃപ്തി' ലഭിക്കുക എന്നതാണ് ഇവിടത്തെ ലക്ഷ്യം.
ഉദാഹരണത്തിന് മഴെപയ്യുേമ്പാൾ കട്ടൻചായ കുടിക്കുക, യാത്ര കഴിഞ്ഞ് തളർന്നുവരുേമ്പാൾ കഞ്ഞിയും പയറും കിട്ടുക, ദേഷ്യം വരുേമ്പാൾ മധുരം കഴിക്കുക, ബോറടി മാറ്റാൻ എരിവും പുളിയുമുള്ള ഭക്ഷണവും നോൺ വെജിറ്റേറിയനും കഴിക്കുക തുടങ്ങിയവയൊക്കെ ഇത്തരത്തിൽപെട്ടവ തന്നെ.
'ഭക്ഷണം' എന്നത് ശരീരത്തിനാവശ്യമായ ഊർജം തരുന്ന വസ്തു എന്നതിനെക്കാേളറെ നമ്മുടെ സാമൂഹിക, സാംസ്കാരിക, ജീവിതസാഹചര്യങ്ങളുമായി ഒരുപാട് ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. ഭക്ഷണത്തിനായി ഒരുമിച്ചുചേരുക എന്നത് 'മൂഡ്' െമച്ചപ്പെടുത്തുന്ന ഒരു കാര്യമായിത്തന്നെയാണ് സമൂഹജീവിയായ മനുഷ്യൻ കാണുന്നത്. സൗഹൃദവും സ്നേഹവും പ്രകടിപ്പിക്കാനുള്ള മാർഗംകൂടിയാണ് മനുഷ്യർക്ക് ഭക്ഷണമെന്നത്.
ഭക്ഷണത്തിലടങ്ങിയ പല പദാർഥങ്ങളും തലച്ചോറിെല ന്യൂറോ ട്രാൻസ്മിറ്റർ എന്ന രാസവസ്തുക്കളെ സ്വാധീനിക്കുന്നവയാണ്. ഉദാഹരണത്തിന് ട്രിപ്റ്റോഫാൻ എന്ന വസ്തു, നമ്മെ ഉത്തേജിപ്പിക്കുന്ന സിറോടോണിൻ എന്ന വസ്തുവിെൻറ ഉൽപാദനത്തിന് കാരണമാകുന്നു. ഒരുപാട് വറുത്തതും പൊരിച്ചതും ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ മാംസപദാർഥങ്ങൾ, അധികമായി മധുരം ചേർത്ത് കൃത്രിമമായി പരിണാമം ചെയ്യപ്പെട്ട ഭക്ഷണം ഇവയൊക്കെ നമ്മുടെ കുടൽചലനങ്ങൾ മന്ദഗതിയിലാക്കി, ആധിയും വ്യാധിയും സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
മാനസിക സമ്മർദങ്ങളും നെഗറ്റിവായ ചിന്തകളുമാണ് ഇത്തരം ഭക്ഷണം കഴിപ്പിനു പിന്നിൽ. ഇതും രണ്ടും ഉണ്ടാക്കുന്ന സ്രോതസ്സുകൾ മനസ്സിലാക്കി പരിഹരിക്കുക എന്നത് അത്യന്താപേക്ഷിതമാണ്.
●കൊതി തോന്നുന്ന കാര്യങ്ങൾ അസ്വാഭാവികമാണെങ്കിൽ, അത് െവച്ചുതാമസിപ്പിക്കുക (delay) എന്നതാണ് മറ്റൊരു മാർഗം
●വിശപ്പ് കെടുത്താനായി കലോറി കുറഞ്ഞ ഭക്ഷണമോ സാലഡോ പഴങ്ങളോ ശുദ്ധജലമോ ഉപയോഗിക്കുക
●മനസ്സിന് തൃപ്തികരവും സന്തോഷകരവുമായ വിനോദം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെട്ട് ശ്രദ്ധതിരിക്കുകയും ആശ്വാസം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക
●ഭക്ഷണം ഏതുസമയവും ലഭ്യമാകുന്ന രീതിയിൽ പാക്കറ്റുകളിൽ കിട്ടുന്ന സാധനങ്ങൾ വാങ്ങി നിറച്ചുവെക്കാതിരിക്കുക. പാചകം ചെയ്ത് കഴിക്കേണ്ടുന്ന അവസ്ഥയിൽ പൊതുവെ എടുത്തുചാട്ടം കുറവായിരിക്കും
●നിശ്ചയദാർഢ്യത്തോടുകൂടി തീരുമാനം പുനഃപരിശോധിക്കുക. സത്യത്തിൽ ഇപ്പോൾ ഞാനീ ഭക്ഷണം കഴിക്കേണ്ടുന്ന ശരിയായ ആവശ്യം (need) എനിക്കുണ്ടോ എന്ന് ആവർത്തിച്ച് ചിന്തിക്കുക. അതോ അത് എെൻറ ആഗ്രഹം (want) മാത്രമാണോ, താൽക്കാലികമാണോ, നീട്ടിവെച്ചാൽ മങ്ങിപ്പോകുേന്നതാണോ എന്ന് ശരിയായവിധം സമയമെടുത്ത് ചിന്തിക്കുക
●ഒന്നും സാധിക്കാതെ കഴിക്കേണ്ടതായി വന്നാൽ, കഴിക്കുന്ന അളവിനെക്കുറിച്ച് കൃത്യമായി തീരുമാനമെടുക്കുക (portion or size). അത്യാശ തോന്നുന്ന രുചി (എരിവ്, പുളി, മധുരം, ഉപ്പ്, ചവർപ്പ്, കയ്പ്) ഏതാണോ, അത് മനഃപൂർവം ഒഴിവാക്കി, മറ്റുള്ളവ കഴിക്കാൻ ശ്രമിച്ചാൽ ആസക്തിക്ക് തടയിടാനാകും
ഭക്ഷണം കഴിച്ച് തടികൂടുമോ എന്ന ഭയത്താൽ വായിൽ വിരലിട്ടോ വമനത്തിനുള്ള മരുന്നുകൾ കഴിച്ചോ ഭക്ഷണം മനഃപൂർവം ഛർദിപ്പിച്ചു കളയുന്ന രോഗാവസ്ഥയാണ് ബുളീമിയ നെർവോസ. ഭാരം കൂടുന്നത് അവരുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിക്കുന്നു. തങ്ങൾ മറ്റുള്ളവരാൽ തിരസ്കരിക്കപ്പെടുമോ എന്ന ഭയമാണ് അവരെ ഇത്തരം 'ഛർദി'ക്ക് നിർബന്ധിതരാക്കുന്നത്. താഴെ പറയുന്നവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
●കൊതിയുടെ ഭാഗമായി വേണ്ടതിലേറെ ഭക്ഷണം വലിച്ചുവാരി കഴിക്കുന്നു
●വിശപ്പില്ലെങ്കിലും വലിയ അളവിലുള്ള ഭക്ഷണം അകത്താക്കുന്നു
●സാധാരണയിലും വേഗത്തിലാണ് ഇക്കൂട്ടർ ഭക്ഷണം അക്ഷരാർഥത്തിൽ 'വെട്ടിവിഴുങ്ങുക'
●മറ്റുള്ളവർ ഇതു കാണുമെന്ന ഭയത്താൽ ഇവർ പൊതുവെ തനിച്ചാണ് ഭക്ഷണം കഴിക്കാറ്
●കഴിച്ചതിനെ തുടർന്ന് ഇവരിൽ സ്വയം പുച്ഛവും വിഷാദവും കുറ്റബോധവും നിറയുന്നു
●ഇത് ആഴ്ചയിൽ രണ്ടു തവണയെങ്കിലും ആറു മാസക്കാലത്തേക്ക് കാണുന്നുവെങ്കിൽ ശ്രദ്ധിക്കുക
●ഇത് ചാക്രികമായി താഴെ പറയുംവിധം തുടരുന്നു
മറ്റൊന്ന് സാധാരണ ഗതിയിൽ കൗമാരപ്രായക്കാരിൽ തുടങ്ങുന്ന അനോറെക്സിയ എന്ന അവസ്ഥയാണ്. സാധാരണ പ്രായത്തിനും ഉയരത്തിനും അനുസരിച്ചുള്ള ശരീരഭാരംപോലും നിലനിർത്താൻ ഇവർക്ക് ബുദ്ധിമുട്ടാണ്.
അനോറെക്സിയ ലക്ഷണങ്ങൾ:
●തടിവെക്കുമോ എന്ന അതിതീവ്രമായ ഭയം
●'ശരീരം' എന്ന ആശയത്തിനെപ്പറ്റിയും അതിെൻറ ഘടനയെപ്പറ്റിയുമുള്ള വികല ധാരണകൾ
●ഇക്കൂട്ടർ ഭക്ഷണം പരമാവധി ഒഴിവാക്കുകയും പട്ടിണികിടക്കുകയും ചെയ്യും
●തീരെ വിശപ്പ് അനുഭവപ്പെടാത്ത ഇവരിൽ വിഷാദരോഗം പതിവാണ്
●സദാ ശരീരഭാരവും അളവുകളും പരിശോധിച്ചുകൊണ്ടിരിക്കും
●ആധിയൊഴിഞ്ഞ നേരമില്ലാത്ത അവസ്ഥ
●വേണ്ടതിലും 15 ശതമാനം എങ്കിലും ഭാരം കുറവായിരിക്കും
മേൽപറഞ്ഞ രണ്ട് അവസ്ഥകളിലും വേണ്ടതനുസരിച്ച് ഔഷധ ചികിത്സയും കോഗ്നിറ്റിവ് ബിഹേവിയർ തെറപ്പിയും കൃത്യമായി നൽകിയാൽ ഇവയും ഇതോടനുബന്ധിച്ചുള്ള വിഷാദവും കൃത്യമായി പരിഹരിക്കാൻ സാധിക്കും.
ഭക്ഷണം കഴിക്കാൻ എപ്പോഴാണ് നല്ലസമയം
പ്രഭാതഭക്ഷണം: 7-8. പത്തു മണിക്കുശേഷം കഴിക്കാതിരിക്കുക. ഒരുദിവസത്തെ ഏറ്റവു പ്രധാനപ്പെട്ട ഊർജ സ്രോതസ്സാവാനുള്ള ഭക്ഷണമാണിത്.
ഊണ്: 12-2
മൂന്നു മണിക്കുശേഷം ഒഴിവാക്കുക.
പ്രഭാതഭക്ഷണം കഴിച്ച് നാലു മണിക്കൂറിനുശേഷം കഴിക്കുന്ന അടുത്ത ഭക്ഷണം വിശപ്പിനെയും രക്തത്തിലെ പഞ്ചസാരയെയും നിയന്ത്രണവിധേയമാക്കി നിലനിർത്താൻ ഉതകുന്നതാണ്.
അത്താഴം 6.00-8.00
ഒമ്പതു മണിക്കുശേഷം അരുത്.
ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുന്നത് ഉറക്കത്തിെൻറ നിലവാരം മെച്ചപ്പെടുത്തുകയും തദ്വാര, മാനസികാരോഗ്യം ഗുണപ്പെടുത്തുകയും ചെയ്യും.
●കഫീെൻറ അമിതോപയോഗം: അത് സ്റ്റിമുലൻറായതിനാൽ ആധിയുടെ ലക്ഷണങ്ങൾ വർധിതമായി അനുഭവപ്പെടും. ഉറക്കത്തെ തടസ്സപ്പെടുത്തും
●മധുരം, അതിമധുരം: മധുരം ശീലിച്ചാൽ ടെൻഷൻ ഉള്ളപ്പോൾ മധുരം കഴിക്കണമെന്ന് തോന്നും. പെട്ടെന്നുള്ള ഉയർച്ചതാഴ്ചകൾ ടെൻഷനും വിറയലും ഈർഷ്യയും ഉള്ള മൂഡ് വ്യതിയാനങ്ങൾ സൃഷ്ടിക്കും
●റിഫൈൻഡ് കാർബോ ഹൈഡ്രേറ്റ്: മിഠായികൾ, കേക്കുകൾ, പേസ്ട്രി, ഫാസ്റ്റ് ഫുഡ്, പിസ തുടങ്ങിയവ രക്തസമ്മർദത്തിലും രക്തത്തിലെ പഞ്ചസാരയിലും വ്യതിയാനങ്ങളും തൽഫലമായി തീവ്രമായ മൂഡ് മാറ്റങ്ങളും ഉണ്ടാക്കും
●ഗ്ലൂട്ടൻ: ഗോതമ്പിലും മറ്റുമുള്ള ഈ വസ്തു, ആധിയും അതേ തുടർന്നുള്ള ആമാശയസംബന്ധിയായ രോഗങ്ങളും സൃഷ്ടിക്കുന്നു.
ആധി കുറക്കാൻ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടുന്നവയാണ് പ്രോബയോട്ടിക് ആയ പദാർഥങ്ങൾ, മഗ്നീഷ്യം ലഭിക്കുന്ന പച്ചിലവർഗങ്ങൾ, മുഴുധാന്യങ്ങൾ, പരിപ്പുകൾ, മത്സ്യത്തിൽനിന്നുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ, സിങ്ക് ലഭിക്കുന്ന െഡയറി പ്രൊഡക്ടുകൾ (മുട്ട, പാൽ, തോടുള്ള കടൽവിഭവങ്ങൾ), വിറ്റമിൻ ബി6, ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഹെർബൽ ചായകൾ തുടങ്ങിയവ. മത്തി, ടർക്കി, മുട്ട, പൈനാപ്പിൾ, അണ്ടിപ്പരിപ്പ്, സോയ, പാൽ, ചീസ്, ചീര തുടങ്ങിയവ പ്രത്യേകമായിത്തന്നെ സന്തോഷം നൽകുന്ന സിറോടോണിൻ എന്ന രാസവസ്തുവിെൻറ ഉൽപാദനത്തിന് സഹായകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.