'ഒ.​ടി.​ടി പോ​ലു​ള്ള പ്ലാ​റ്റ്ഫോമുകൾ സി​നി​മ​ക്ക്​ വ​ലി​യ അ​നു​ഗ്ര​ഹം, അതി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഈ ​മേ​ഖ​ല സ്തം​ഭി​ച്ചു​പോ​യേ​നെ' -നവ്യ

'ന​ന്ദ​ന'​ത്തി​ലെ ബാ​ലാ​മ​ണി​യാ​യി മ​ല​യാ​ളി​ക​ളു​ടെ കൂ​ടെ കൂ​ടി​യ ന​വ്യ നാ​യ​ർ അ​ന്നും ഇ​ന്നും ന​മു​ക്ക് സ്വ​ന്തം വീ​ട്ടി​ലെ കു​ട്ടി​യെപ്പോലെയാ​ണ്. വി​വാ​ഹ​ശേ​ഷം വെ​ള്ളി​ത്തി​ര​യി​ൽ​നി​ന്ന് നീണ്ട അ​വ​ധി​യെ​ടു​ത്ത നവ്യ വി.കെ. പ്രകാശിന്‍റെ 'ഒരുത്തീ'യിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

യഥാർഥ സംഭവത്തെ ആധാരമാക്കിയെടുത്ത ഒരുത്തീയിൽ രാധാമണി എന്ന കഥാപാത്രമായി കരുത്തുറ്റ പ്രകടനമാണ് നവ്യ കാഴ്ചവെച്ചത്. 'ഇഷ്ട'ത്തിൽ തുടങ്ങി ഒരുത്തീയിലെ രാധാമണി വരെ എത്തിനിൽക്കുന്ന അഭിനയജീവിതത്തിലൂടെ മലയാളിയുടെ പ്രിയനാ​യി​ക​മാ​രിലൊരാളായി മാറിയ ന​വ്യ മ​ന​സ്സു തു​റ​ക്കു​ന്നു...


ഒരുത്തീയും ദൃ​ശ്യം 2ഉം...

ക​ഴി​ഞ്ഞ ലോ​ക്​​ഡൗ​ണി​നു മു​മ്പാണ് വി.കെ. പ്രകാശിന്‍റെ 'ഒരുത്തീ'യിൽ അ​ഭി​ന​യി​ച്ചത്. രാ​ധാ​മ​ണി എ​ന്ന ശ​ക്ത​മാ​യ വേ​ഷ​ം കഥ കേട്ടപ്പോൾ തന്നെ എന്നെ ആകർഷിച്ചിരുന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം പക്ഷേ സി​നി​മ​യു​ടെ റി​ലീ​സ് നീ​ണ്ടു​പോ​വുക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് ദൃ​ശ്യം 2െൻ​റ ക​ന്ന​ട റീ​മേ​ക്കി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ മീ​ന അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​മാ​ണ് ഞാ​ൻ ക​ന്ന​ട​യി​ൽ അ​വ​ത​രി​പ്പി​ച്ചത്. 2013ൽ ​പു​റ​ത്തി​റ​ങ്ങി​യ ദൃ​ശ്യം ഒ​ന്ന് ക​ന്ന​ട​യി​ലും വ​ൻ​വി​ജ​യ​മാ​യി​രു​ന്നു.

ന​ല്ല സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​കാ​ൻ എ​ന്നും ഇ​ഷ്​​ടം

ന​ല്ല സി​നി​മ​യു​ടെ ഭാ​ഗ​മാ​വാ​ൻ ഇ​ഷ്​​ട​മാ​ണ്. ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ വ​ന്നാ​ൽ തീ​ർ​ച്ച​യാ​യും ചെ​യ്യും. മു​മ്പും അ​ങ്ങ​നെ​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​നു​ശേ​ഷം കു​റ​ച്ച്​ ഇ​ട​വേ​ള എ​ടു​ത്തെ​ങ്കി​ലും അ​പ്പോ​ഴും സി​നി​മ എെ​ൻ​റ കൂ​ടെത്തന്നെ​യു​ണ്ടായിരുന്നു. കു​ഞ്ഞു​ന്നാ​ളി​ലേ കൂ​ടെ കൂ​ടി​യ​താ​ണ് സി​നി​മ. അ​ന്ന് എ​ങ്ങ​നെ സി​നി​മ​യി​ൽ എ​ൻ​ട്രി കി​ട്ടും എ​ന്നുപോ​ലും അ​റി​യി​ല്ല. അ​ങ്ങ​നെ​യു​ള്ള ഒ​രാ​ൾ ഇ​വി​ടെ വ​രെ എ​ത്തി​യ​ത​ു​ത​ന്നെ വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. ഒ​രു​പാ​ട് ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​നും സാ​ധി​ച്ചു.


ഒ.​ടി.​ടി​യി​ലൂ​ടെ എ​ല്ലാ ഭാ​ഷ​ാ സി​നി​മ​ക​ളും കാ​ണാം

തി​യ​റ്റ​റി​ൽ ഇ​രു​ന്ന് സി​നി​മ കാ​ണു​ന്ന​തു​ത​ന്നെ​യാ​ണ് എനിക്കിഷ്​​ടം. എ​ങ്കി​ലും ഈ ​മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഒ.​ടി.​ടി പോ​ലു​ള്ള പ്ലാ​റ്റ്ഫോ​മു​ക​ൾ ഉ​ള്ള​ത് സി​നി​മ​ക്ക്​ വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്. ഇ​തും​കൂ​ടി ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഈ ​മേ​ഖ​ല ആ​കെ സ്തം​ഭി​ച്ചു​പോ​യേ​നെ. ഒ​രു​പാ​ട് ചെ​റി​യ സി​നി​മ​ക​ൾ​ക്ക് മു​ന്നോ​ട്ടു​വ​രാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ച്ചി​ട്ടു​ണ്ട്.

ഏ​താ​നും വ​ർ​ഷം മു​മ്പു​വ​രെ വി​ദേ​ശ​ഭാ​ഷ സി​നി​മ​ക​ൾ കാ​ണ​ണ​മെ​ങ്കി​ൽ ഫി​ലിം ഫെ​സ്​​റ്റി​വ​ലി​നാ​യി കാ​ത്തി​രി​ക്ക​ണമായിരുന്നു. അ​തി​നെ​ല്ലാം മാ​റ്റം​വ​രു​ത്താ​ൻ ഒ.​ടി.​ടി​ക്ക് സാ​ധി​ച്ചു. ചാ​ന​ൽ പ്രോ​ഗ്രാ​മിെ​ൻ​റ ഷൂ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​കാ​ര​ണം കു​റെ സി​നി​മ​ക​ൾ കാ​ണാ​ൻ ഇനിയും ബാക്കിയുണ്ട്.

ഹൊ​റ​ർ സി​നി​മ കാ​ണാ​ൻ പാ​ടാ​ണ്

ഹൊ​റ​ർ-​സൈ​ക്കോ ത്രി​ല്ല​ർ സി​നി​മ​ക​ൾ കാ​ണാ​ൻ എ​നി​ക്ക് ഇ​പ്പോ​ഴും ഇ​ത്തി​രി പാ​ടാ​ണ്. ഒ.​ടി.​ടി​യി​ലൂ​ടെ​യും അ​ത്ത​രം സി​നി​മ​ക​ൾ കാ​ണാ​റി​ല്ല. ഞാ​നും മോ​ൻ സായി കൃഷ്ണയും ഇ​ക്കാ​ര്യ​ത്തി​ൽ ക​ണ​ക്കാ​ണ്. കു​റേ​ക്കാ​ലം​കൂ​ടി​യാ​ണ് ഒ​രു ഹൊ​റ​ർ സി​നി​മ ക​ണ്ട​ത്. പ്രീ​സ്​​റ്റ്​ തി​യ​റ്റ​റി​ൽ റി​ലീ​സാ​യ​പ്പോ​ൾ ഞാ​നും മോ​നും​കൂ​ടി​യാ​ണ് പോ​യ​ത്.അ​ന്ന് പി​ന്നെ രാ​വി​ലെ വ​രെ ര​ണ്ടു​പേ​രും ഉ​റ​ങ്ങി​യി​ല്ല. രാ​വി​ലെ​ത​ന്നെ ഇ​ക്കാ​ര്യം മ​ഞ്ജു ചേ​ച്ചി​യോ​ട് വി​ളി​ച്ചു​പ​റ​യു​ക​യും ചെ​യ്തു. ഇ​നി​യും വ​യ്യാ​ത്ത​തു​കൊ​ണ്ട് അ​ഞ്ചാം പാ​തി​ര, കോ​ൾ​ഡ് കേ​സ്, ച​തു​ർ​മു​ഖം എ​ന്നി​വ കാ​ണാ​ൻ ശ്ര​മി​ച്ചി​ല്ല.

കണ്ണടക്കാതെ കണ്ട ഭൂ​ത്

ഭൂ​ത് സി​നി​മ ഞാ​ൻ ക​ണ്ട​ത് ഇ​ന്ദ്രേ​ട്ട​െ​ൻ​റ​യും അ​നു ചേ​ച്ചി​യു​ടെ​യും (ന​ട​ൻ ഇ​ന്ദ്ര​ജി​ത്തിെ​ൻ​റ​യും ഭാ​ര്യ പൂ​ർ​ണി​മ മോ​ഹ​െ​ൻ​റ​യും) ഫ്ലാ​റ്റി​ൽ​നി​ന്നാ​ണ്. ഭൂ​ത് റി​ലീ​സാ​യ സ​മ​യ​ത്ത് ഷൂ​ട്ട് ക​ഴി​ഞ്ഞ്​ ഞാ​നും അ​ച്ഛ​നും അ​വ​രു​ടെ ഫ്ലാ​റ്റി​ൽ പോ​യി​രു​ന്നു. അ​ങ്ങ​നെ അ​വ​രു​ടെ ഹോം ​തി​യ​റ്റ​റി​ലാ​ണ് ഈ ​സി​നി​മ ക​ണ്ട​ത്. സാ​ധാ​ര​ണ ഇ​ത്ത​രം സി​നി​മ കാ​ണു​മ്പോ​ൾ ഞാ​ൻ ക​ണ്ണും ചെ​വി​യും അ​ട​ച്ചു​പി​ടി​ക്കു​മാ​യി​രു​ന്നു. അ​ന്നാ​ണെ​ങ്കി​ൽ അ​വ​ർ ഇ​ക്കി​ളികൂ​ട്ടി ക​ണ്ണ​ട​ക്കാ​നും ചെ​വി പൊ​ത്താ​നും എ​ന്നെ സ​മ്മ​തി​ച്ചി​ല്ല. അ​ങ്ങ​നെ ഞാ​ൻ ക​ണ്ണ​ട​ക്കാ​തെ ക​ണ്ട ഏ​ക ഹൊ​റ​ർ സി​നി​മ​യാ​യി ഭൂ​ത്.

സാ​രി​യാണെനിക്കിഷ്ടം

സാ​രി ഉ​ടു​ക്കാ​ൻ എ​നി​ക്ക് വ​ള​രെ ഇ​ഷ്​​ട​മാ​ണ്. വീ​ട്ടി​ൽ വെ​റു​തെ നി​ൽ​ക്കു​മ്പോ​ഴാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബോ​ഡി ശ്ര​ദ്ധി​ക്കു​ന്ന​ത്. ആ ​സ​മ​യ​ത്ത് കൃ​ത്യ​മാ​യി വ​ർ​ക്കൗട്ട് ചെ​യ്യും, കൃ​ത്യ​സ​മ​യ​ത്ത് ഭ​ക്ഷ​ണ​വും ക​ഴി​ക്കും. ഷൂ​ട്ട്‌ വ​രു​മ്പോ​ൾ ഡ​യ​റ്റ് ഒ​ക്കെ ത​കി​ടം​മ​റി​യും. വെ​ജും നോ​ൺ​വെ​ജും ഒ​രു​പോ​ലെ ക​ഴി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. എ​ങ്കി​ലും മത്സ്യത്തോട് കു​റ​ച്ച് ഇ​ഷ്​​ട​ക്കൂ​ടു​ത​ലു​ണ്ട്. ഡാ​ൻ​സ് ഇ​പ്പോ​ഴും പ​ഠി​ക്കു​ന്നു​ണ്ട്. മു​മ്പ്​ യോ​ഗ ചെ​യ്യു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ത്‌ ചെ​യ്യു​ന്നി​ല്ല. യോ​ഗ വീ​ണ്ടും തു​ട​ങ്ങ​ണം എ​ന്നു​ണ്ട്. തി​ര​ക്കു​ക​ൾ കാ​ര​ണം നീ​ണ്ടു​പോ​കു​ന്നു.

എന്റെ ഗു​രു, മോന്റെയും

ഞാ​നും മോ​നും ഡാ​ൻ​സ് പ​ഠി​ക്കു​ന്ന​ത് ഒ​രേ ഗു​രു​വിെ​ൻ​റ കീ​ഴി​ലാ​ണ്. ഞാ​ൻ ചെ​റു​പ്പംമു​ത​ലേ മ​നു മാ​ഷിെ​ൻ​റ കീ​ഴി​ലാ​ണ് ഡാ​ൻ​സ് പ​ഠി​ച്ച​ത്. ഡാ​ൻ​സ് കൂ​ടാ​തെ വീ​ണ​യും മോ​ൻ പ​ഠി​ക്കു​ന്നു​ണ്ട്. അ​വ​ൻ അ​ഞ്ചാം ക്ലാ​സി​ലാ​ണ്. ഞാ​ൻ എ​വി​ടെ പോ​യാ​ലും അ​വ​ൻ എെ​ൻ​റ കൂ​ടെ കാ​ണും.

മാ​ഷിെ​ൻ​റ ഫാൻ

മ​ണി​ച്ചി​ത്ര​ത്താ​ഴ്, ത​നി​യാ​വ​ർ​ത്ത​നം പോ​ലു​ള്ള ഒ​രുപാ​ട് സി​നി​മ​ക​ൾ മോ​ൻ ഈ​യി​ടെ ക​ണ്ടി​രു​ന്നു. അ​തി​ലെ റീ​റെ​ക്കോ​ഡി​ങ് ചെ​യ്ത​ത് ജോ​ൺ​സ​ൺ മാ​ഷ് ആ​ണെ​ന്ന് പ​റ​ഞ്ഞ​തി​നു​ശേ​ഷം അ​വ​ൻ മാ​ഷിെ​ൻ​റ വ​ലി​യ ഫാ​നാ​ണ്. സി​നി​മ​യു​ടെ മൈ​ന്യൂ​ട്ട് കാ​ര്യ​ങ്ങ​ൾ​പോ​ലും അ​വ​ൻ ശ്ര​ദ്ധി​ച്ച്, ഓ​രോ​ന്ന് ചോ​ദി​ക്കും. ഒ​രു​ത്തീ എ​ന്ന സി​നി​മ​യി​ൽ എെ​ൻ​റ മ​ക​നാ​യി അ​ഭി​ന​യി​ച്ച കു​ട്ടി​ക്കു​വേ​ണ്ടി അ​വ​ൻ ഡ​ബ് ചെ​യ്തി​ട്ടു​ണ്ട്.

എെ​ൻ​റ ഏ​തു സി​നി​മ​യാ​ണ് ഏ​റ്റ​വും ഇ​ഷ്​​ട​പ്പെ​ട്ട​തെ​ന്ന് മോ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. ഞാ​ൻ ചോ​ദി​ച്ചി​ട്ടു​മി​ല്ല. എ​ങ്കി​ലും ക​ല്യാ​ണ​രാ​മ​ൻ, പാ​ണ്ടി​പ്പ​ട, ഇ​ഷ്​​ടം, ന​ന്ദ​നം എ​ന്നി​വ​യെ​ല്ലാം അ​വ​ന് വ​ലി​യ ഇ​ഷ്​​ട​മാ​ണ്.

ച​ങ്ങ​നാ​ശ്ശേ​രി​യിലാണ്​ ഭർത്താവ് സന്തോഷേട്ട​െ​ൻ​റ വീ​ട്. ഞ​ങ്ങ​ൾ ഫാ​മി​ലി​യാ​യി ഇ​പ്പോ​ൾ മും​ബൈയിൽ സെ​റ്റി​ൽ​ഡാ​ണ്. ചേ​ട്ട​ൻ മി​ക്ക​വാ​റും ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്ര​ക​ളി​ലാ​യി​രി​ക്കും.


ഫോ​ട്ടോ എ​ടു​ക്കാ​നും സൂ​ക്ഷി​ക്കാ​നും മ​ടി

സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്​​ടി​വ് ആ​കു​ന്ന കാ​ര്യ​ത്തി​ൽ ഞാ​ൻ പി​റ​കോ​ട്ടാ​ണ്. എ​നി​ക്ക് ഫോ​ട്ടോ എ​ടു​ക്കാ​നും സൂ​ക്ഷി​ച്ചു​െ​വ​ക്കാ​നും വ​ലി​യ മ​ടി​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ഴ​യ ഫോ​ട്ടോ​ക​ൾ കു​റ​വാ​ണ്. മോ​ൻ തീ​രെ കു​ഞ്ഞാ​കു​മ്പോ​ൾ അ​വ​നെ​യും മ​ടി​യി​ൽ​െ​വ​ച്ച് പ​രി​പാ​ടി ജ​ഡ്ജ് ചെ​യ്തി​ട്ടു​ണ്ട്. അ​തി​െ​ൻ​റ​യൊ​ന്നും ഒ​രു ഫോ​ട്ടോ​പോ​ലും എ​ടു​ത്തു​സൂ​ക്ഷി​ച്ചി​ട്ടി​ല്ല. ഈ​യി​ടെ ഒ​രു ചാ​ന​ൽ പ​രി​പാ​ടി​യി​ൽ ​െഗ​സ്​​റ്റാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തു​ക​ണ്ട് ഒ​ത്തി​രി പേ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മെ​സേ​ജ് ചെ​യ്തി​രു​ന്നു. അ​തൊ​ക്കെ കാ​ണു​മ്പോ​ൾ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്.

Tags:    
News Summary - Radhamani in ‘Oruthee’ is an everyday woman we see around us, says Navya Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.