മലയാളികൾ ഏറ്റവും ആഘോഷമാക്കിയ ചിത്രങ്ങളിലൊന്നാണ് സന്ദേശം. ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1991ൽ പുറത്തിയ സന്ദേശം മൂന്നുപതിറ്റാണ്ട് കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സിലുണ്ട്. ചിത്രത്തിലെ ഡയലോഗുകളും മീമുകളും മലയാളികളുടെ രാഷ്ട്രീയ ജീവിതത്തിന്റെയും ദൈനം ദിന ജീവിതത്തിന്റെയും ഭാഗമായിക്കഴിഞ്ഞു.
എന്നാൽ സന്ദേശത്തിന് സമാനമായ സിനിമ ആലോചനയിലുണ്ടെന്ന സൂചന നൽകുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ‘‘ഞാനും ശ്രീനിവാസനും സന്ദേശം പോലെയുള്ള ഒരു സിനിമക്കുള്ള സാധ്യത ആലോചിക്കുന്നുണ്ട്. ചിലപ്പോൾ പ്രാവർത്തികമായേക്കാം’’ -സത്യൻ അന്തിക്കാട് ‘മാധ്യമം കുടുംബം’ മാസികക്ക് നൽകിയ സംഭാഷണത്തിൽ വെളിപ്പെടുത്തി.
കേരളത്തിന്റെ രാഷ്ട്രീയ രംഗത്തിന് സന്ദേശം പുറത്തിറങ്ങിയ പരിസരത്തിൽനിന്നും കാര്യമായ ഒരു മാറ്റവുമില്ലെന്നും സന്ദേശം അരാഷ്ട്രീയ സിനിമയാണെന്ന വാദത്തിൽ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിൽ സജീവമായി ചർച്ചചെയ്യുന്ന മോഹൻലാൽ ചിത്രം പിൻഗാമിക്ക് തിയറ്ററുകളിൽ എന്ത് സംഭവിച്ചുവെന്നും ജഗതി ശ്രീകുമാർ എന്തുകൊണ്ട് തന്റെ അധികം സിനിമകളിൽ വേഷമിട്ടില്ല എന്നും സത്യൻ അന്തിക്കാട് അഭിമുഖത്തിൽ പരാമർശിക്കുന്നുണ്ട്.
(സത്യൻ അന്തിക്കാടുമായുള്ള പൂർണ്ണ അഭിമുഖം 2023 ജൂൺ ലക്കം മാധ്യമം കുടുംബത്തിൽ വായിക്കാം...)
സർക്കുേലഷൻ സംബന്ധമായ സംശയങ്ങൾക്ക് വിളിക്കാം, ഫോൺ: 8589009500
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.