മുട്ടയില്ലാതെ മാംഗോ ചീസ് കേക്ക് തയാറാക്കാം

ചിത്രം: മുഹമ്മദ് തസ്നീർ


മുട്ടയില്ലാതെ മാംഗോ ചീസ് കേക്ക് തയാറാക്കാം

ചേരുവകൾ

ബിസ്കറ്റ് ബേസിന്: 8 പോർഷൻ

1. ഡൈജസ്റ്റീവ് ബിസ്കറ്റ് -200 ഗ്രാം

2. സോഫ്റ്റ് ബട്ടർ -100 ഗ്രാം

3. കാസ്റ്റർ ഷുഗർ/ പഞ്ചസാര -20 ഗ്രാം

തയാറാക്കുന്ന വിധം

1. ഡൈജസ്റ്റീവ് ബിസ്കറ്റ് നന്നായി പൊടിച്ചെടുക്കുക.

2. അതിലേക്ക് സോഫ്റ്റ് ബട്ടറും കാസ്റ്റർ ഷുഗറും ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കാം.

ഗ്ലേസിന്

1. വെള്ളം -150 മില്ലി

2. പഞ്ചസാര -80 ഗ്രാം

3. ലിക്വിഡ് ഗ്ലൂക്കോസ് -25 ഗ്രാം

4. ജെലാറ്റിൻ -10 ഗ്രാം

തയാറാക്കുന്ന വിധം

വെള്ളത്തിൽ പഞ്ചസാര ചേർത്ത് തിളപ്പിച്ച് ലിക്വിഡ് ഗ്ലൂക്കോസ് ചേർക്കാം. ശേഷം കുതിർത്തുവെച്ച ജെലാറ്റിൻ ചേർത്ത് നന്നായി മിക്സ് ചെയ്ത് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.

ചീസ് കേക്കിന്

1. ക്രീം ചീസ് -450 ഗ്രാം

2. കാസ്റ്റർ ഷുഗർ -50 ഗ്രാം

3. മിൽക്ക് മെയ്ഡ് -20 മില്ലി

4. നാരങ്ങനീര് -ഒരു ടീസ്പൂൺ

5. കുക്കിങ് ക്രീം -15 ഗ്രാം

6. യോഗർട്ട് -15 ഗ്രാം

7. വാനില എസൻസ് -അഞ്ചു മില്ലി

8. അൽഫോൺസോ മാംഗോ പൾപ് -50 ഗ്രാം

9. വിപ്പ്ഡ് ക്രീം -50 ഗ്രാം

10. കിങ് ഷുഗർ -15 ഗ്രാം

11. ജെലാറ്റിൻ ലീഫ് -അഞ്ചു ഗ്രാം

തയാറാക്കുന്ന വിധം

1. ക്രീം ചീസും കാസ്റ്റർ ഷുഗറും യോജിപ്പിക്കുക.

2. അതിലേക്ക് മിൽക്ക് മെയ്ഡും ലൈം ജ്യൂസും ചേർക്കാം.

3. ശേഷം കുക്കിങ് ക്രീമും യോഗർട്ടും ചേർത്ത ശേഷം നന്നായി യോജിപ്പിക്കാം.

4. അതിലേക്ക് വാനില എസൻസ്, മാംഗോ പൾപ്, കിങ് ഷുഗർ എന്നിവ ചേർത്ത് മിക്സ് ചെയ്യാം. കുതിർത്തുവെച്ച ജെലാറ്റിൻ ലീഫ് ഉരുക്കി ഈ മിക്സിലേക്ക് ചേർക്കാം.

അവസാനഘട്ടം

1. തയാറാക്കിയ ബിസ്കറ്റ് ബേസ് എട്ട് ഇഞ്ച് കേക്ക് റിങ്ങിൽ അറേഞ്ച് ചെയ്യാം.

2. അതിലേക്ക് തയാറാക്കിയ മാംഗോ ചീസ് കേക്ക്, ഫില്ലിങ് സെറ്റ് ചെയ്ത് ഫ്രീസറിൽ ഒരു മണിക്കൂർ വെക്കാം.

3. ശേഷം പുറത്തെടുത്ത് അതിന് മുകളിൽ തയാറാക്കിയ ഗ്ലേസ് ഒഴിച്ച് വീണ്ടും മൂന്നു മണിക്കൂർ കൂടി ഫ്രീസ് ചെയ്യാം.

4. പുറത്ത് 30 മിനിറ്റ് ഡീഫ്രോസ്റ്റ് ചെയ്ത് റിങ്ങിൽനിന്ന് ഡിവൈഡ് ചെയ്ത് എട്ടു പീസാക്കി മുറിച്ച് സെർവ് ചെയ്യാം.


Tags:    
News Summary - eggless mango cheesecake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.