ചിത്രം: മുഹമ്മദ് തസ്നീർ
ഇത് ഒരു ഇംഗ്ലീഷ് ഫെസ്റ്റിവൽ ഡെസർട്ടാണ്. ചെറുചൂടിൽ സെർവ് ചെയ്യാം. കൂടെ ക്രീം ആംഗ്ലൈസ് എന്ന ഫ്രഞ്ച് സോസ് ഉപയോഗിക്കാം.
ചേരുവകൾ
1. മിക്സഡ് ഡ്രൈ ഫ്രൂട്ട്സ് (സുൽത്താനാസ്, കറുത്ത മുന്തിരി, ക്രാൻബെറി, ഡ്രൈ ആപ്രിക്കോട്ട്) -350 ഗ്രാം
2. ഗ്രേറ്റഡ് ഓറഞ്ച് സെസ്റ്റ് -10 ഗ്രാം
3. ഓറഞ്ച് ജ്യൂസ് -85 ഗ്രാം
4. മുട്ട -രണ്ട്
5. മൈദ -170 ഗ്രാം
6. അപ്പക്കാരം -2.5 ഗ്രാം
7. കറുവപ്പട്ട പൊടി -2.5 ഗ്രാം
8. മിക്സഡ് സ്പൈസ് -2.5 ഗ്രാം
9. നട്ട്മെഗ് -2.5 ഗ്രാം
10. ആൽമണ്ട് ഫ്ലേക്സ് -100 ഗ്രാം
11. ഉരുക്കിയ ബട്ടർ -125 ഗ്രാം
12. കാസ്റ്റർ ഷുഗർ -115 ഗ്രാം
തയാറാക്കുന്ന വിധം
1. ഒരു ലിറ്റർ കപ്പാസിറ്റിയുള്ള ബേക്കിങ് പാത്രം ഗ്രീസ് ചെയ്ത് ബേക്കിങ് പേപ്പർ ഇട്ട് വെക്കുക.
2. മിക്സഡ് ഡ്രൈ ഫ്രൂട്ട്സും ഓറഞ്ച് സെസ്റ്റും ഓറഞ്ച് ജ്യൂസും രണ്ടു മണിക്കൂർ കുതിർത്തിവെക്കാം.
3. മൈദ, അപ്പക്കാരം, കറുവപ്പട്ട പൊടി, മിക്സഡ് സ്പൈസ്, നട്ട്മെഗ് എന്നിവ മറ്റൊരു പാത്രത്തിലിട്ട് നന്നായി യോജിപ്പിച്ചുവെക്കാം.
4. ആൽമണ്ട് ഫ്ലേക്സ്, ബട്ടർ, കാസ്റ്റർ ഷുഗർ, മുട്ട എന്നിവയും നേരത്തേ കുതിർത്തിവെച്ച മിക്സഡ് ഫ്രൂട്ട്സുമെല്ലാം കൂടി നന്നായി മിക്സ് ചെയ്യാം.
5. ഇനി എല്ലാ ചേരുവകളുംകൂടി യോജിപ്പിക്കാം.
6. ഈ മിശ്രിതം നേരത്തേ ഗ്രീസ് ചെയ്ത ബേക്കിങ് മോൾഡിൽ ഒഴിച്ച് അലൂമിനിയം ഫോയിൽകൊണ്ട് കവർ ചെയ്ത് ഡബ്ൾ ബോയിലിങ് ചെയ്യാം. ഒരു കാരണവശാലും ആവി ഇതിനകത്തേക്ക് കടക്കരുത്. ഏകദേശം രണ്ടു മണിക്കൂർ പാകം ചെയ്യേണ്ടി വരും.
7. പാകമായ ശേഷം 24 മണിക്കൂർ ഫ്രിഡ്ജിൽ വെക്കാം. ശേഷം ക്രീം ആംഗ്ലൈസ് സോസ് ചേർത്ത് സെർവ് ചെയ്യാം.
8. സെർവിങ്ങിന് മുമ്പ് പുഡ്ഡിങ് മൈക്രോവേവിൽ ഒന്ന് വാം ചെയ്തെടുക്കാം.
ക്രീം ആംഗ്ലൈസ് സോസ് (creme anglaise sauce)
ചേരുവകൾ
1. പാൽ -500 മില്ലി
2. കാസ്റ്റർ ഷുഗർ -100 ഗ്രാം
3. മുട്ടയുടെ മഞ്ഞക്കരു -ആറ്
4. വാനില എസൻസ് -ചെറുത്
തയാറാക്കുന്ന വിധം
1. പാലും 50 ഗ്രാം കാസ്റ്റർ ഷുഗറും ചേർത്ത് ചൂടാക്കുക.
2. ബാക്കിയുള്ള കാസ്റ്റർ ഷുഗറും മുട്ടയുടെ മഞ്ഞക്കരുവും കൂടി നന്നായി യോജിപ്പിച്ചുവെക്കാം.
3. പാൽ തിളക്കുമ്പോൾ മഞ്ഞക്കരുവിന്‍റെ മിശ്രിതം അൽപാൽപമായി ഒഴിച്ച് തവി (മരത്തിന്‍റെ തവിയാണ് നല്ലത്) കൊണ്ട് കൈയെടുക്കാതെ ഇളക്കുക. ഇതിലേക്ക് വാനില എസൻസ് ഒഴിച്ച് ഡബ്ൾ ബോയിലിങ് ചെയ്തെടുക്കാം.
4. ഇവ പാത്രത്തിലേക്ക് മാറ്റി മുകളിൽ ക്ലിങ് റാപ്പ് ചെയ്ത് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെക്കാം.
സെർവിങ് രീതി
1. നേരത്തേ തയാറാക്കിവെച്ച പുഡിങ് 1/8 ആയി മുറിച്ച് ഒരു പീസെടുത്ത് 30 സെക്കൻഡ് മൈക്രോ വേവ് ചെയ്യാം.
2. ശേഷം ഒരു പ്ലേറ്റിൽ വെച്ച് അതിന് മുകളിൽ തയാറാക്കിവെച്ച ക്രീം ആംഗ്ലൈസ് സോസ് ഒഴിച്ച് സെർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.