ബിസ്കറ്റും ബട്ടറും ഉപയോഗിച്ച് കിടിലൻ സ്വീറ്റ് ഡിഷ് തയാറാക്കാം

ചിത്രം: മുഹമ്മദ് തസ്നീർ


ബിസ്കറ്റും ബട്ടറും ഉപയോഗിച്ച് കിടിലൻ സ്വീറ്റ് ഡിഷ് തയാറാക്കാം

ചേരുവകൾ

ബിസ്കറ്റ് ബേസിന്

1. ഡൈജസ്റ്റീവ് ബിസ്കറ്റ് -200 ഗ്രാം

2. പഞ്ചസാര -20 ഗ്രാം

3. ഉരുക്കിയ ബട്ടർ -75 ഗ്രാം

തയാറാക്കുന്ന വിധം

ബിസ്കറ്റ് നന്നായി പൊടിച്ചുവെക്കുക. അതിലേക്ക് പഞ്ചസാരയും ഉരുക്കിയ ബട്ടറും ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്തുവെക്കാം.

ചോക്ലറ്റ് പേസ്ട്രി ക്രീമിന്

1. പാൽ -ഒരു ലിറ്റർ

2. പഞ്ചസാര -120 ഗ്രാം

3. ധാന്യപ്പൊടി -136 ഗ്രാം

4. കൊക്കോ പൗഡർ -10 ഗ്രാം

5. വാനില എസൻസ് -അഞ്ചു മില്ലി

6. ബട്ടർ -15 ഗ്രാം

7. ഡാർക് ചോക്ലറ്റ് -100 ഗ്രാം

മറ്റു ചേരുവകൾ

1. വിപ്പിങ് ക്രീം -500 ഗ്രാം

2. റോബസ്റ്റ പഴം -500 ഗ്രാം

തയാറാക്കുന്ന വിധം

1. പാലും പഞ്ചസാരയും ഒരുമിച്ച് തിളപ്പിക്കുക. അതിൽ പകുതി പാലും ധാന്യപ്പൊടിയും ഒന്നിച്ച് മിക്സ് ചെയ്ത് മാറ്റിവെക്കാം.

2. ബാക്കി വന്ന പാലിലേക്ക് ഇവ ചേർത്ത് കട്ടിയായി തുടങ്ങുന്നതുവരെ ഇളക്കുക. അതിലേക്ക് കൊക്കോ പൗഡർ, വാനില എസൻസ്, ബട്ടർ, ചോക്ലറ്റ് എന്നിവ ചേർത്ത് മിക്സ് ചെയ്യാം.

3. ഇവ ബിസ്കറ്റ് ട്രേയിലേക്ക് ചൂടോടെ ഒഴിച്ച് ചട്ടുകംകൊണ്ട് നിരത്താം.

4. ചൂടാറിയ ശേഷം ചില്ലറിൽ വെക്കാം.

5. തണുത്ത ശേഷം ഇതിന് മുകളിൽ വിപ്പിങ് ക്രീം തേച്ച് റോബസ്റ്റ പഴം വെച്ച് റോൾ ചെയ്ത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കാം. ശേഷം മുറിച്ച് സെർവ് ചെയ്യാം.






Tags:    
News Summary - Ibiza tatlisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.