മക്കളെ കാനഡക്ക്​ വിടണോ യൂറോപ്പിനു വിടണോയെന്ന്​​ തീരുമാനിക്കുന്നതിലും ബുദ്ധിമുട്ടാണ്​ പുതിയ കാർ വാങ്ങുമ്പോൾ ഇലക്​ട്രിക്​ വേണോ പെട്രോൾ വേണോ എന്ന്​ തീരുമാനിക്കുന്നത്​. പെട്രോൾ, ഡീസൽ കാറുകൾ മാത്രമുണ്ടായിരുന്ന പഴയ തലമുറക്കും ഇലക്​ട്രിക്​ കാറുകൾ മാത്രമുണ്ടാകാൻപോകുന്ന അടുത്ത തലമുറക്കുമില്ലാത്ത കൺഫ്യൂഷനാണ്​ ഇപ്പോഴത്തെ തലമുറ നേരിട്ടുകൊണ്ടിരിക്കുന്നത്​. പെട്രോൾ, ഡീസൽ, ഇലക്​ട്രിക്​ കാറുകളിൽ ഏത്​ വാങ്ങണം എന്ന കൺഫ്യൂഷൻ.

ഏത്​ വാങ്ങുന്നതാണ്​ ബുദ്ധി? വർത്തമാനകാലത്തെ ബുദ്ധി ഭാവിയിലെ ബുദ്ധിമുട്ടാകുമോ? എന്നൊക്കെയാണ് ആലോചനകൾ. ഇന്ധനവില ഷോക്കടിപ്പിക്കുന്ന കാലത്താണ്​ ഷോക്ക്​ കൊടുത്ത്​ ഓടിക്കാവുന്ന വാഹനങ്ങളുടെ വിൽപന ഹൈവോൾട്ടേജിലെത്തിയത്​. ടോയ്കാറുകൾ മക്കളും വലിയ കാറുകൾ മാതാപിതാക്കളും ഒന്നിച്ച്​ ചാർജ്​ ചെയ്യാനിടുന്ന കാലത്തേക്കാണ്​ കാര്യങ്ങൾ പോകുന്നത്​.


ഭാവി വൈദ്യുതിവാഹനങ്ങളുേടത്

ഭാവി വൈദ്യുതിവാഹനങ്ങളുടേതാണെന്ന കാര്യത്തിൽ തർക്കം വേണ്ട. ഇപ്പോൾ ഇൻവെർട്ടർ വാങ്ങുന്നത്ര ലാഘവത്തോടെ നാളെ വൈദ്യുതിവാഹനങ്ങൾ വാങ്ങാനാകും. ഇലക്ട്രിക് വാഹനത്തിലേക്ക് മാറിയാലോ എന്നാലോചിക്കുമ്പോഴേ മനസ്സില്‍ വരുന്ന ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമുണ്ട്. അതില്‍ പ്രധാനം ബാറ്ററി റേഞ്ചിനെപ്പറ്റിയും സര്‍വിസിനെപ്പറ്റിയുമുള്ള ആശങ്കകളാണ്.

ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടന്നാല്‍ എന്തുചെയ്യും? ചാര്‍ജ് ചെയ്യാനുള്ള സൗകര്യം നഗരങ്ങളില്‍ പോലും കുറവല്ലേ അങ്ങനെ കാടുകയറും ചിന്തകൾ. പരിസ്ഥിതിക്ക്​ അനുയോജ്യം എന്ന തുറുപ്പുശീട്ടിറക്കി വൈദ്യുതിവാഹനങ്ങളെ പിന്തുണക്കാമെന്നു വിചാരിച്ചാൽ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം അയേണ്‍, ലിഥിയം ഫെറോ ഫോസ്ഫേറ്റ്, ലെഡ് ആസിഡ് ബാറ്ററികള്‍ എന്നിവ കാലാവധി കഴിഞ്ഞശേഷം ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ വളരെ വലുതാണെന്ന്​ കാണാം.


പണ്ടേയുണ്ട് ഇലക്ട്രിക് വണ്ടി

വൈദ്യുതിവാഹനങ്ങൾ ആധുനിക കാലത്തിന്‍റെ കണ്ടുപിടിത്തമാണെന്ന്​ തെറ്റിദ്ധരിക്കരുത്​. തോമസ്​ ആൽവ എഡിസൺ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഫോർഡിന്‍റെ മുതലാളി ഹെന്‍റി ഫോർഡുമായി ചേർന്ന്​ വൈദ്യുതി കാറുകൾ രൂപകൽപന ചെയ്​​തിരുന്നു. എന്നാൽ, എഡിസൺ ഉപയോഗിച്ച നിക്കൽ അയേൺ ബാറ്ററിക്ക്​ നിരവധി പോരായ്മകളുണ്ടായിരുന്നു.

ആന്തരിക ദഹന എൻജിനുകളുടെ കാര്യക്ഷമത വലിയതോതിൽ വർധിച്ചതോടെ ഫോർഡ്​ ആ വഴിക്ക്​ തിരിയുകയും എഡിസന്‍റെ വൈദ്യുതിവാഹനങ്ങൾക്ക്​ പ്രസക്തി നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോൾ ഇന്ധനവിലയിലെ വർധന, പരിസ്ഥിതി സംരക്ഷണം എന്നിവയൊക്കെ പ്രാധാന്യം നേടിയ കാലത്ത്​ വൈദ്യുതിവാഹനങ്ങൾ അനിവാര്യമാവുകയാണ്​.

2050ഓടെ ലോകത്ത്​ ബഹുഭൂരിപക്ഷം വാഹനങ്ങളും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതായിരിക്കുമെന്നാണ്​ കരുതപ്പെടുന്നത്. 2021 കലണ്ടർ വർഷം നമ്മുടെ രാജ്യത്ത് വൈദ്യുതിവാഹനങ്ങളുടെ വില്പന മൂന്നുലക്ഷം കടന്നിരുന്നു. 2022ൽ വില്പന 10 ലക്ഷത്തിലെത്തുമെന്നാണ്​ പ്രതീക്ഷ.


വാങ്ങണോ വേണ്ടയോ?

വൈദ്യുതിവാഹനങ്ങൾ വേണോ വേണ്ടയോ എന്ന്​ സംശയം ഉയരാൻ ഒരേയൊരു കാരണമേയുള്ളൂ. അവയിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ നിലവാരം. ഫുൾ ടാങ്ക്​ ഇന്ധനം നിറച്ച്​ പോകാവുന്നത്ര ദൂരം അല്ലെങ്കിൽ ഒരു ചാർജിൽ 500 കിലോമീറ്ററെങ്കിലും യാ​ത്ര ചെയ്യാനാവുന്ന ബാറ്ററി എത്തിയാൽ കാര്യങ്ങൾ അടിമുടി മാറും. വാഹനത്തിന്‍റെ എൻജിനോളം പ്രാധാന്യമുണ്ട്​ വൈദ്യുതിവാഹനത്തിന്‍റെ ഹൃദയം എന്നുപറയാവുന്ന ബാറ്ററിക്ക്​.

ബാറ്ററി പൂർണമായി ചാർജ്​ ചെയ്താൽ എത്ര കിലോമീറ്റർ യാത്രചെയ്യാം എന്നത്​ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്​. വാഹനത്തിന്‍റെ വേഗം, റോഡ്​ സാഹചര്യങ്ങൾ, ഗതാഗത തടസ്സം​ തുടങ്ങി കാലാവസ്ഥവരെ ഇക്കാര്യത്തിൽ നിർണായകമാണ്​. നിർമാതാവ്​ അവകാശപ്പെടുന്ന മൈലേജ്​ പൂർണമായും കിട്ടും എന്ന്​ കരുതരുത്​. ലോകത്തിലെ ഏറ്റവും വലിയ വൈദ്യുതിവാഹന നിർമാതാവായ ടെസ്​ലപോലും ഇക്കാര്യത്തിൽ വിയർക്കുകയാണ്​. ടെസ്​ല മോഡൽ ത്രീ ഒറ്റ ചാർജിൽ 500 കിലോമീറ്റർ ഓടുമെന്നായിരുന്നു​ വാഗ്​ദാനം.

എന്നാൽ, സ്വതന്ത്ര​ പരീക്ഷണ ഓട്ടത്തിൽ ലഭിച്ചത്​ 410 കിലോമീറ്റർ മാത്രമാണ്​. ടെസ്​ലയുടെ മറ്റു മോഡലുകളിലും സമാനമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. നിർമാതാക്കളുടെ അവകാശവാദങ്ങളും യാഥാർഥ്യവും പൊരുത്തപ്പെടുന്നില്ലെങ്കിൽ അത്ഭുതപ്പെടേണ്ട. ഇലക്​ട്രിക്​ വാഹനവും പ്രകൃതിദത്ത ഇന്ധനത്തിലോടുന്ന വാഹനവും ഒരു കിലോമീറ്റർ സഞ്ചരിക്കാൻ വേണ്ട പണം കണക്കാക്കിയാൽ വൈദ്യുതിവാഹനങ്ങൾ ലാഭകരമാണ്​.

ഇന്ത്യയിൽ വൈദ്യുതിവാഹനങ്ങൾക്ക്​ കിലോമീറ്ററിന്​ ഒരുരൂപ ചെലവ്​ കണക്കാക്കു​േമ്പാൾ പ്രകൃതിദത്ത ഇന്ധനം ഉപയോഗിക്കുന്ന കാറിന്​ ഇത്​ അഞ്ച്​-ആറ്​ രൂപയാണ്. എന്നാൽ, ഇതിനൊരു മറുവശമുണ്ട്. നമ്മുടെ നാട്ടിൽ വൈദ്യുതിവാഹനം സ്വന്തമാക്കാൻ ചെലവഴിക്കേണ്ട തുക വളരെ കൂടുതലാണ്​. നിലവിൽ ലഭ്യമായ ഒരുവിധം മെച്ചപ്പെട്ട എല്ലാ പാസഞ്ചർ കാറുകളുടെയും വൈദ്യുതി പതിപ്പിന്​ 10 ലക്ഷത്തിലധികം വിലവരും.


എന്തുകൊണ്ടാണ്​ ഇത്ര വില‍?

പരമ്പരാഗത വാഹനങ്ങളിലും ബാറ്ററികളുണ്ട്​. ലെഡ്​ ആസിഡ്​ ബാറ്ററി എന്ന ഈ ബാറ്ററി​ എൻജിൻ സ്റ്റാർട്ട്​ ചെയ്യാനാണ്​ പ്രധാനമായും ഉപയോഗിക്കുന്നത്​. അതുംകൊണ്ടു ചെന്നാൽ കാർ അധികദൂരം ഓടില്ല. കപ്പാസിറ്റി, വോൾട്ടേജ്​ എന്നീ ഘടകങ്ങളാണ്​ ഒരു ബാറ്ററിയുടെ നിലവാരം നിശ്ചയിക്കുന്നത്​. ഇവ എത്ര ഉയർത്താമോ അത്രയും നല്ലത്​. ഇതിനായി ലിഥിയം അയേൺ ബാറ്ററികളാണ്​ വൈദ്യുതിവാഹനങ്ങളിൽ ഉപയോഗിക്കുന്നത്​.

നാം കാണാറുള്ള ലെഡ്​ ആസിഡ്​ ബാറ്ററികളുടെ ഊർജ സാന്ദ്രത 35 വാട്ട്അവർ/കി.ഗ്രാം ആണ്​. ആദ്യ തലമുറയിൽപെട്ട ലിഥിയം അയേൺ ബാറ്ററികളുടെ ഊർജ സാന്ദ്രത ഇതിന്‍റെ നാലിരട്ടി വരും. എങ്കിലും, പെട്രോൾ വാഹനങ്ങളിൽനിന്ന് ഇലക്​ട്രിക്​ വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റം അത്ര എളുപ്പമല്ല.

കാരണം ഒരു ലിറ്റർ ​െപട്രോളിൽ അടങ്ങിയിരിക്കുന്ന ഊർജത്തിന്‍റെ അളവ്​ എതാണ്ട്​ 12,000 വാട്ട് അവർ ആണ്​. ബാറ്ററിയുടെ ഉൗർജ സാന്ദ്രത വർധിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്​. ലിഥിയം ബാറ്ററികൾ ഉണ്ടാക്കാനുപയോഗിക്കുന്ന ലിഥിയം, കൊബാൾട്ട്​, നിക്കൽ, അലൂമിനിയം എന്നിവയുടെ വില ഉയരുന്നതും ബാറ്ററികളുടെ വില ഉയർന്നുനിൽക്കാൻ ഇടയാകുന്നുണ്ട്​.

ഒരു കിലോവാട്ട്​ ലിഥിയം ബാറ്ററി പാക്കിന്​ ഏകദേശം 12,000 രൂപയാകുമെന്നാണ്​ കണക്ക്. ശരാശരി നിലവാരമുള്ള വൈദ്യുതികാറിലെ ബാറ്ററിക്ക്​ 40 കിലോവാട്ടെങ്കിലും ഊർജം വേണം. ഇങ്ങനെയാണ്​ വൈദ്യുതികാറുകളുടെ വിലയുടെ പകുതിയോളം ബാറ്ററിക്ക്​ മാത്രമായി മാറ്റിവെക്കേണ്ടിവരുന്നത്​. ലെഡ്​ ആസിഡ്​ ബാറ്ററികൾ ​പോലെ ലിഥിയം അയേൺ ബാറ്ററികളും പുനരുപയോഗിക്കാൻ പറ്റുന്ന കാലത്ത്​ ബാറ്ററികളുടെ വില ഗണ്യമായി കുറയും. നിലവിൽ അഞ്ചു ശതമാനം ലിഥിയം ബാറ്ററികൾ മാത്രമാണ്​ പുനരുപയോഗിക്കുന്നത്​.


വൈദ്യുതിവാഹനങ്ങളുടെ ഭാവി

പെട്രോൾ അടിക്കുന്നത്ര മാത്രം സമയമെടുത്ത്​ ബാറ്ററി ഫുൾചാർജ്​ ചെയ്യാനായാൽ പിന്നെ ആന്തരിക ദഹന എൻജിനുകൾ എന്ന പെട്രോൾ, ഡീസൽ എൻജിനുകൾ മ്യൂസിയത്തിലോ മറ്റോ മാത്രമേ കാണാനാവൂ. അതുകൊണ്ടുതന്നെ ഊർജ രംഗത്ത്​ ഏറ്റവും കൂടുതൽ ഗവേഷണങ്ങൾ നടക്കുന്ന മേഖലകളിൽ ഒന്ന്​​ ബാറ്ററികളുടെ ശേഷി വർധിപ്പിക്കുന്നതു സംബന്ധിച്ചാണ്​.

2019ലെ രസതന്ത്ര നൊബേൽ സമ്മാന വിജയികളായ ജോൺ സി. ഗുഡിനഫിനെയും സ്റ്റാൻലി വിറ്റിങ്​ഹാമിനെയും പോലുള്ളവർ ഇൗ രംഗത്ത്​ സജീവമാണ്​. കഴിഞ്ഞ ഒരു പതിറ്റാണ്ടത്തെ ഗവേഷണങ്ങളുടെ ഫലമായുണ്ടാകുന്ന മാറ്റങ്ങൾ ബാറ്ററിയുടെ വിലയിൽ ഗണ്യമായ കുറവുണ്ടാക്കുന്നുണ്ട്​. വർഷം ശരാശരി 15 ശതമാനം വീതമാണ്​ ബാറ്ററിവില കുറയുന്നത്​. ഈ നില തുടർന്നാൽ 2024ൽ ഒരു കിലോവാട്ട്​ ലിഥിയം ബാറ്ററിപാക്ക്​ 7000 രൂപ ചെലവിൽ കിട്ടുമെന്നാണ്​ പ്രതീക്ഷ. അങ്ങനെ​െയങ്കിൽ നമ്മു​െട നിരത്തുകൾ വൈദ്യുതിവാഹനങ്ങൾ കൊണ്ടു നിറയും.

​പൊതുമേഖല സ്ഥാപനമായ കൺവെർജൻസ് എനർജി സർവിസസ് ലിമിറ്റഡ് (സി.ഇ.എസ്.എൽ) രാജ്യത്ത് 900ത്തിലധികം വൈദ്യുതിവാഹന ചാർജിങ് സ്റ്റേഷനുകളൊരുക്കാനുള്ള ശ്രമത്തിലാണ്​. ഊർജ മന്ത്രാലയത്തിനു കീഴിലുള്ള എനർജി എഫിഷ്യൻസി സർവിസസിന്റെ (ഇ.ഇ.എസ്.എൽ) അനുബന്ധ സ്ഥാപനമാണ് സി.ഇ.എസ്.എൽ. കെ.എസ്​.ഇ.ബിയും വ്യാപകമായി ചാർജിങ്​ സ്​റ്റേഷനുകൾ സ്ഥാപിക്കുന്നുണ്ട്​. ഇവയെല്ലാം യാഥാർഥ്യമായാൽ വൈദ്യുതിവാഹനങ്ങൾ ധൈര്യമായി വാങ്ങാവുന്ന നിലയിലേക്ക്​ കാര്യങ്ങൾ എത്തും.

വൈദ്യുതിവാഹനങ്ങളുടെ കാര്യത്തിൽ ഒരു ഏകീകൃത സ്വഭാവം വന്നിട്ടില്ലെന്നത്​ ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്​. നിലവിൽ ഊരിമാറ്റാനാവാത്ത ബാറ്ററിയും ഊരാവുന്ന ബാറ്ററിയും ഘടിപ്പിച്ച വാഹനങ്ങൾ ഇറങ്ങുന്നുണ്ട്​. മാറ്റാനാവാത്ത ബാറ്ററിയുള്ളവ യാത്രക്കിടയിൽ ചാർജ്​ തീർന്നാൽ ചാർജിങ്​ സ്​റ്റേഷനുകളിൽ മണിക്കൂറുകൾ ചെലവഴിച്ച്​ ചാർജ്​ ചെയ്യേണ്ടിവരും. മാറ്റാവുന്നവ ബാറ്ററി സ്വാപ്പിങ്​ എന്ന സൗകര്യമുപയോഗിച്ച്​ മാറ്റിവെച്ച്​ യാത്ര തുടരാം. സ്വാപ്പബ്ൾ ബാറ്ററി അഥവാ എടുത്തുമാറ്റാവുന്ന ബാറ്ററിയുള്ള വാഹനങ്ങളാണ്​ കൂടുതൽ പ്രായോഗികം. എല്ലാ കാറുകളിലും ഒരേ ബാറ്ററി ഉപയോഗിക്കാൻ സാധിക്കുന്ന സംവിധാനം വരുന്നത്​ ഉപഭോക്താക്കൾക്ക്​ ഗുണം ചെയ്യും.


ജനപ്രിയ വൈദ്യുതിവാഹനങ്ങൾ

2021ൽ ഏകദേശം 6.5 ദശലക്ഷം ഇലക്ട്രിക് കാറുകൾ​ ലോക​ം മുഴുവൻ വിറ്റുവെന്നാണ്​ കണക്ക്​. 2020നെ അപേക്ഷിച്ച്​ നോക്കുമ്പോൾ 109 ശതമാനം വർധന​​. ഇലക്​ട്രിക്​ ലോകത്തെ മുൻനിരക്കാരായ ടെസ്​ലയാണ്​ വിൽപനയിലും മുന്നിൽ. 14 ശതമാനവും ടെസ്​ലയുടെ കാറുകളാണ് കഴിഞ്ഞവർഷം​ വിറ്റുപോയത്​. 12 ശതമാനവുമായി ഫോക്‌സ്‌വാഗൺ ഗ്രൂപ് രണ്ടാമതും 11 ശതമാനവുമായി ചൈനീസ്​ ബ്രാൻഡ്​ സായിക്​ മൂന്നാമതുമുണ്ട്​.

സായിക്കിന്​ കീഴിലാണ്​ ഇന്ത്യയിൽ വിൽക്കുന്ന എം.ജി ഇസെഡ്​.എസ് ഇ.വി​ ഉള്ളത്​. ടാറ്റ നെക്​സോൺ ഇ.വി, എം.ജി ഇസെഡ്​.എസ്​.വി, ടാറ്റ ടിഗോർ എന്നിവയാണ്​ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്​ട്രിക്​ കാറുകൾ. താരതമ്യേന വില കുറവാണ്​ എന്നതാണ്​ നെക്​സോണിനെ ജന​പ്രിയമാക്കുന്നത്​. ആദ്യ കാലത്തുണ്ടായിരുന്ന ചില സാ​ങ്കേതിക പ്രശ്നങ്ങളും ബാറ്ററിയുടെ ശേഷിക്കുറവും പരിഹരിച്ചതോടെ നെക്​സോൺ മികച്ച വൈദ്യുതിവാഹനമായിട്ടുണ്ട്​.

മികച്ച ഫീച്ചറുകളും അധിക റേഞ്ചുമാണ്​ എം.ജി ഇസെഡ്​.എസ്​ ഇ.വിയെ വ്യത്യസ്തമാക്കുന്നത്​. ആദ്യ മോഡലിനെക്കാൾ ഏകദേശം 50 കിലോമീറ്റർ അധികം റേഞ്ച് പുതിയ പതിപ്പിനുണ്ട്​. മാരുതിയുടെ ഇലക്​ട്രിക്​ വാഹനം അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്​. വാഗൺ ആറിന്‍റെ പ്ലാറ്റ്​ഫോമിലായിരിക്കും വാഹനമെന്ന്​ റി​പ്പോർട്ടുകളുണ്ട്​. 200 കിലോമീറ്ററിന്​ അടുത്ത്​ റേഞ്ചുമുണ്ടാകും. ടൊയോട്ട ഇന്നോവ, മിനി കൂപ്പർ, മഹീന്ദ്ര എക്സ്​.യു.വി ത്രീഡബ്ൾഒ എന്നിവയും വൈദ്യുതിയിലെത്തുന്നുണ്ട്​.


നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള ചില വൈദ്യുതി വാഹനങ്ങൾ പരിചയപ്പെടാം.

TATA NEXON EV

Starting price: 14.29 lakhs (ex showroom)

Battery: 30.2 kwh lithium – ion

Max. Power: 129 PS

Max. Torque: 245 Nm

Charging time:

Fast charging: 0% to 80% – 60 min

Normal charging: 10% to 90 % – 8.30 hrs

Battery, motor warranty: 8 years / 1.6 Lakh km

ARAI certified range: 312 km


TATA TIGOR EV

Starting price: 11.99 lakhs (ex showroom)

Battery: 26 kWh lithium-ion battery

Max. Power: 74.7 PS

Max. Torque: 170 Nm

Charging time

Fast charging: 0% to 80% – 65 min

Normal charging: 0% to 80% – 8.45 hrs

Battery, motor warranty: 8 years / 1.6 Lakh km

ARAI certified range: 306 km


MG ZS EV 2021

Starting price: 21.49 lakhs (ex showroom)

Battery: 44.5 KWH Hi-Tech

Max. Power: 142.7 PS

Max. Torque: 353 Nm

Charging time

Dc super fast charging: Up to 80% – 50 minutes

AC fast charging: 100% 6-8 hours

Portable charge: 100% 16-18 hours

Battery, motor warranty: 8 Years/1.5 Lakh km

ARAI certified range: 419 kms (465 km for MG ZS EV 2022)


Hyundai Kona

Starting price: 23.79 lakhs (ex showroom)

Battery: 39.2 kWh

Max. Power: 134.14 bhp

Max. Torque: 394.91 Nm

charging time

Dc super fast charging: 0% to 80% – 57 min

AC fast charging: 6.10 hours

Portable charger: 19 hours

Battery, motor warranty 52 km


BYD E6

starting price: 29.15 Lakh

Battery: 71.7kWh lithium iron phosphate

Max. Power: 93.87 bhp

Max. Torque: 180 nm

Charging time

Dc fast charging: 1.30 hours

Battery, warranty: eight years/5,00,000 km

Motor warranty of eight years/1,50,000 km

ARAI certified range: 520 km

Tags:    
News Summary - Electric Car Buying Guide: Things to Consider Before

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.