മൂന്നാര്‍: കോവിഡിനെ തുടർന്ന് നിശ്ചലമായ രാജമലയും മൂന്നാറും സഞ്ചാരികളാൽ നിറയുന്നു. മൂന്നാര്‍ മാട്ടുപ്പെട്ടി ടോപ് സ്റ്റേഷന് രാജമല എന്നിവിടങ്ങളില്‍ നൂറുകണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്. അവധി ദിവസങ്ങളില്‍ രാജമലയില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം രണ്ടായിരത്തിലും മുകളിലാണ്. രാവിലെ തുടങ്ങുന്ന നീണ്ടനിര വൈകുന്നേരം വരെയും കാണാം.
കോവിഡ് പശ്ചാത്തലത്തില്‍ വാഹനങ്ങളില്‍ കയറ്റുന്ന സന്ദര്‍ശകരുടെ എണ്ണം കുറച്ചതോടെ തിരക്കും കൂടിയിട്ടുണ്ട്. മൂന്നാറിലെ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും മറിച്ചല്ല സ്ഥിതി. പുതുവത്സരത്തോനുബന്ധിച്ച് മുന്‍കൂര്‍ ബുക്കുചെയ്തവർക്ക് മാത്രമാണ് മുറികള്‍ നല്‍കുന്നത്.
മൂന്നാറിലെ പ്രധാന വിനോദസഞ്ചാര മേഖലകളിലെ നിരത്തുകളില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. വാഹനങ്ങള്‍ നിരത്തുകളില്‍ നിര്‍ത്തിയിടുന്നതാണ് ഗതാഗത തടസ്സത്തിനിടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.