കൊച്ചി: ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ദ്വീപുകളിൽ മുൻകൂർ അനുമതിയില്ലാതെയുള്ള പ്രവേശനം നിരോധിച്ച് കലക്ടർ ഡോ. രാകേഷ് മിൻസാഹ് ഉത്തരവിറക്കി. 17 ദ്വീപുകളിൽ തേങ്ങയിടുന്നതിനും മത്സ്യബന്ധനത്തിനുമാണ് ആളുകൾ എത്തുന്നത്.
ഈ തൊഴിലാളികൾക്കൊപ്പം സാമൂഹിക, ദേശീയവിരുദ്ധരും കയറിക്കൂടി ആൾത്താമസമില്ലാത്ത ദ്വീപുകളിൽ ഒളിഞ്ഞു താമസിച്ചേക്കാമെന്ന സാധ്യത കണക്കിലെടുത്താണ് ഉത്തരവിറക്കിയത്. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.