ലക്ഷദ്വീപിൽ മിനി നിയമസഭ വേണമെന്ന് മുഹമ്മദ് ഫൈസൽ എം.പി

ന്യൂഡൽഹി: ലക്ഷദ്വീപിൽ നിയമനിർമാണത്തിന് മിനി നിയമസഭ രൂപവത്കരിക്കണമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ ലോക്സഭയുടെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. രാജ്യത്തെ മഹത്തായ ഭരണഘടന നൽകുന്ന ജനാധിപത്യാവകാശങ്ങൾ ലക്ഷദ്വീപിലെ ജനങ്ങൾക്കും ലഭിക്കണം. ലക്ഷദ്വീപിൽ നിലവിലുള്ള ഭരണനിർവഹണ സംവിധാനങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് ദ്വീപിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

പുതുതായി രൂപവത്കരിച്ച പഞ്ചായത്ത് ചട്ടങ്ങൾ ദ്വീപിലെ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് വിരുദ്ധമാണ്. ഈ ലംഘനങ്ങളെല്ലാം ഇല്ലാതാക്കാനും മെച്ചപ്പെട്ട ഭരണത്തിനും ഭരണഘടനാപരമായ അവകാശങ്ങൾ ശരിയായി നടപ്പാക്കുന്നതിനും പുതുച്ചേരി സ്വീകരിച്ചതുപോലെ നിയമനിർമാണ കേന്ദ്രം രൂപവത്കരിക്കേണ്ടത് അത്യാവശ്യമാണെന്നും എം.പി സഭയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Mohammed Faizal MP wants a mini assembly in Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.