ഈരാറ്റുപേട്ട: വിവാഹങ്ങൾക്ക് വലിയ വിലകൊടുത്ത് കുട്ടികൾക്ക് എടുക്കുന്ന കല്യാണവസ്ത്രം ഏതാനും മണിക്കൂർ ഉപയോഗിച്ച ശേഷം പിന്നീട് വീട്ടിലെ അലമാരയിൽ സൂക്ഷിക്കുകയാണ് പതിവ്. ഈ വസ്ത്രങ്ങൾ ശേഖരിച്ച് നിർധന കുടുംബങ്ങളിലെ കല്യാണത്തിന് രഹസ്യമായി കൈമാറുന്ന പദ്ധതിക്ക് തുടക്കം. ഈരാറ്റുപേട്ടയിലെ എതാനും യുവതി -യുവാക്കൾ ചേർന്നാണ് ഡ്രസ് ബാങ്ക് എന്ന പദ്ധതിക്കു നേതൃത്വം നൽകുന്നത്. നൈനാർ മസ്ജിദിലെ മദീന കോംപ്ലക്സിൽ ആരംഭിച്ച ഡ്രസ് ബാങ്കിെൻറ ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ് നിർവഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂനിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ അധ്യക്ഷത വഹിച്ചു. ഡ്രസ് ബാങ്ക് പ്രസിഡന്റ് റിത ഇർഫാൻ, ഈരാറ്റുപേട്ട പുത്തൻപള്ളി പ്രസിഡന്റ് കെ.ഇ. പരീത്, അരുവിത്തുറ പള്ളി വികാരി ഫാ. ഡോ. അഗസ്റ്റിൻ പാലക്കപ്പറമ്പിൽ, കൗൺസിലർമാരായ പി.എം. അബ്ദുൽ ഖാദർ, ഡ്രസ് ബാങ്ക് ട്രഷറർ സുഹാന ജിയാസ്, ലീന ജയിംസ്, സജീർ ഇസ്മായിൽ, എം.എഫ്. അബ്ദുൽ ഖാദർ, ഹക്കിം പുതുപ്പറമ്പിൽ, മഹ്റുഫ്, ഷെമി നൗഷാദ്, മുഹമ്മദ് റിയാസ്, ഇർഫാൻ ഷാൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.