പ്രതിദിനം മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന മേഖലയാണ് ഫാഷൻ. പുതിയ മോഡലുകളിലും ട്രെൻഡുകളിലുമായി ഫാഷൻ ലോകത്ത് ദിവസംതോറും സംഭവിക്കുന്ന മാറ്റങ്ങൾ ആശ്ചര്യജനകമാണ്. ട്രെൻഡി ആയി ഡ്രസ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെങ്കിലും എല്ലായ്പ്പോഴും ആ ട്രെൻഡുകൾ പിന്തുടരാൻ കഴിഞ്ഞെന്ന് വരില്ല. ഫാഷനിലെ ക്ലാസിക് ഐറ്റംസ് ഉണ്ടെങ്കിൽ എല്ലാകാലത്തും ഒരേപോലെ ട്രെൻഡിയായി നമുക്ക് ഡ്രസ് ചെയ്യാൻ കഴിയും. ഇന്ന് നമുക്ക് ഫാഷൻ ക്ലാസിക് ഐറ്റംസ് പരിചയപ്പെടാം.
ഫാഷൻമേഖലയിൽ ട്രെൻഡുകൾ എത്ര മാറി വന്നാലും ഡെനിം ജാക്കറ്റിന്റെ ഭംഗി മായില്ല. ഡെനിം ജാക്കറ്റ് ധരിച്ച സ്റ്റൈലിങ് ഒരിക്കലും ഔട്ട് ഓഫ് ഫാഷൻ ആകാറില്ല എന്നതു തന്നെ കാരണം. എല്ലാ സീസണിലും ഒരേ പോലെ ഉപയോഗിക്കാം എന്നതാണ് ഡെനിമിെൻറ പ്രത്യേകത.
ഫുൾബ്ലാക്ക് കളറിൽ ഡ്രസ് ചെയ്താൽ കിട്ടുന്ന ലുക്ക് സ്പെഷ്യൽ തന്നെയാണ്. ബ്ലാക്ക് ഡ്രസ് നമുക്ക് തരുന്ന ക്ലാസിക്ക് ലുക്ക് ഓരോ സീസണിലും ഓരോ ഇവൻറ്സിലും വ്യത്യസ്തമാണ്.
ബ്ലാക്ക്ഹീൽസ്:
ഒരുപാട് മോഡലുകളിലും കളറുകളിലും ഹീൽസ് ഇറങ്ങുന്നുണ്ടെങ്കിലും ഫോർമൽ, കാഷ്വൽ തുടങ്ങി എല്ലാ സ്റ്റൈൽ ഡ്രസിങ്ങിനും ഒരേപോലെ മാച്ച് ആകുന്നത് ബ്ലാക്ക് കളർ ഹീൽസ് മാത്രമാണ്.
വ്യത്യസ്തമോഡലുകളിലും ഡിസൈനുകളിലും വിവിധതരത്തിലുള്ള കാർഡിഗൻസ് ഉണ്ടെങ്കിലും കാർഡിഗൻസ് ട്രെൻഡ് എപ്പോഴും ഒരുപോലെയാണ്. അതുകൊണ്ടാണ് കാർഡിഗൻ എന്നും ഫാഷൻ ക്ലാസ്സിക് ഐറ്റം ആയി കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.