കുവൈത്ത് സിറ്റി: 18ാമത് അന്താരാഷ്ട്ര സ്വർണ, ആഭരണ പ്രദർശനത്തിന് തുടക്കം. കുവൈത്ത് ഇന്റർനാഷനൽ ഫെയർ ഗ്രൗണ്ടിൽ ആരംഭിച്ച പ്രദർശനത്തിൽ 200ലധികം പ്രാദേശിക, അന്തർദേശീയ വിൽപനക്കാരുടെ പങ്കാളിത്തമുണ്ട്.
ആഭരണങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര എക്സിബിഷനുകളിൽ ഒന്നാണിത്. വ്യവസായികൾക്കും സംരംഭകർക്കും അവരുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യാനുള്ള മികച്ച അവസരം പ്രദർശനം ഒരുക്കുന്നു. പുതിയ മോഡലുകളുടെ പ്രദർശനം, വൈദഗ്ധ്യം കൈമാറൽ എന്നിവക്കും മേള സാക്ഷിയാകുന്നു.
ബുധനാഴ്ച ആരംഭിച്ച മേളയിൽ ഇതിനകം ആയിരങ്ങൾ സന്ദർശിച്ചു. ആഭരണങ്ങൾ വാങ്ങുന്നതിനൊപ്പം ആഭരണങ്ങളെക്കുറിച്ചുള്ള അറിവ് നേടാനും പുതിയ ഡിസൈനുകൾ കാണാനും കൂടിയാണ് ജനങ്ങൾ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.