സ​ബ്യ​സാ​ചി മു​ഖ​ർ​ജി​

മെ​റ്റ് ഗാ​ല​യി​ലാ​റാ​ടി സ​ബ്യ​സാ​ചി

ആ​ഗോ​ള ഫാ​ഷ​ൻ രം​ഗ​ത്തെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള ഇ​ന്ത്യ​ൻ നാ​മ​മാ​യ സ​ബ്യ​സാ​ചി മു​ഖ​ർ​ജി​യു​ടെ പെ​രു​മ​ക്ക് ഒ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി. ലോ​ക​ത്തെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള ഫാ​ഷ​ൻ മേ​ള​യാ​യ മെ​റ്റ് ഗാ​ലയുടെ കാ​ർ​പെ​റ്റി​ൽ (മ​ൻ​ഹാ​ട്ട​ൻ, യു.​എ​സ്) ആ​ദ്യ ഇ​ന്ത്യ​ൻ ഡി​സൈ​ന​റാ​യി സ​ബ്യ​സാ​ചി ന​ട​ന്നു.

എം​ബ്രോ​യി​ഡ​റി ചെ​യ്ത കോ​ട്ട​ൺ ഡ​സ്റ്റ​റും (മു​ട്ടി​നു താ​ഴെ വ​രെ എ​ത്തു​ന്ന ജാ​ക്ക​റ്റ്) ഒ​പ്പം സ​ബ്യ​സാ​ചി ഹൈ ​ജ്വ​ല്ല​റി​യു​ടെ മു​ത്തും ടൗ​ർ​മ​ലൈ​ൻ​സും മ​ര​ത​ക​വും ര​ത്ന​ങ്ങ​ളു​മ​ണി​ഞ്ഞ് ഗാ​ല കാ​ർ​പെ​റ്റി​ൽ ന​ട​ന്ന ചി​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹം ഇ​ൻ​സ്റ്റ​യി​ൽ പോ​സ്റ്റ് ചെ​യ്തു.

ടി​ന്റ​ഡ് സ​ൺ​ഗ്ലാ​സും ​ബ്രൗ​ൺ ലോ​ഫ​ർ ഷൂ​സും കൂ​ടി ആ​യ​തോ​ടെ ഇ​ന്ത്യ​ൻ ഡി​സൈ​ന​ർ ഗാ​ലെ​യി​ൽ മി​ന്നി​യെ​ന്നാ​ണ് ഫാ​ഷ​ൻ വൃ​ത്ത​ങ്ങ​ളു​ടെ പു​ക​ഴ്ത്ത​ൽ. ഗാ​ലെ​യി​ൽ ബോ​ളി​വു​ഡ് താ​രം ആ​ലി​യ ഭ​ട്ടി​നു​ള്ള പേ​സ്റ്റ​ൽ നി​റ​ങ്ങ​ളി​ലെ സാ​രി ഒ​രു​ക്കി​യ​തും സ​ബ്യ​സാ​ചി​യാ​ണ്.

Tags:    
News Summary - Sabyasachi at the Met Gala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.