ചേരുവകൾ:
- വലിയ ചേമ്പ് - ഒരു വലിയ കഷണം (വൃത്തിയാക്കിയത്, ചേമ്പ് വെള്ളവും അൽപം ഉപ്പും ചേർത്ത് വേവിച്ചെടുക്കുക.)
- പശുവിൻ പാൽ - 1 വലിയ കപ്പ് (തിളപ്പിച്ചാറിയത്. പാൽ ഫ്രിഡ്ജിൽ വെച്ച് നല്ലതുപോലെ തണുപ്പിക്കുക.)
- മിൽക്ക് മെയ്ഡ് -3 ടേബിൾസ്പൂൺ/പഞ്ചസാര (മധുരത്തിന് അനുസരിച്ച് എടുക്കുക) (ഇതിൽ മിൽക്ക് മെയ്ഡ് ആണ് ചേർത്തത്)
- കസ്കസ് - 1 ടീസ്പൂൺ കുറച്ചു വെള്ളത്തിൽ കുതിർത്തിയത് (ആവശ്യമെങ്കിൽ)
- തേൻ -1 ടീസ്പൂൺ
- ഗാർണിഷ് ചെയ്യാൻ - റെയിൽബോ വർമ്മസെല്ലി
തയാറാക്കുന്ന വിധം:
1 മുതൽ 3 വരെയുള്ള ചേരുവകൾ ചേർത്ത് മിക്സിയിൽ നല്ലതു പോലെ അടിച്ചെടുക്കുക. ശേഷം ജ്യൂസിലേക്ക് കസ്കസ് മിക്സ് ചെയ്യുക. ഒരു സേർവിങ് ഗ്ലാസിലേക്ക് ജ്യൂസ് ഒഴിച്ച് കൊടുക്കുക. മുകളിലായി തേനൊഴിച്ച് ശേഷം റെയിൻബോ വർമ്മസെല്ലി വെച്ച് ഗാർണിഷ് ചെയ്യുക. ജ്യൂസ് നല്ലതുപോലെ തണുപ്പിച്ച ശേഷം കുടിക്കുക.
തയാറാക്കിയത്: സുമീഷ ഷഹീർ, സുമീസ് കിച്ചൻ, ദുബൈ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.