ആവശ്യമുള്ള സാധനങ്ങൾ:
തയാറാക്കുന്ന വിധം:
ഈന്തപ്പഴം കുരുകളഞ്ഞ ശേഷം മാറ്റിവെക്കുക. അതിനുശേഷം അടുപ്പ് കത്തിച്ച് വെള്ളം തിളപ്പിക്കുന്ന പാത്രം െവച്ച് ചൂടാക്കുക. അതിലേക്ക് വെള്ളവും കാപ്പിപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. അതിലേക്ക് പഞ്ചസാരയും പച്ച ഏലക്കയും ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക.
പഞ്ചസാര വെള്ളത്തില്‍ നന്നായി അലിയുന്നതുവരെ ഇതു ചെയ്യുക. അതിനുശേഷം തീ ഓഫാക്കി ആ മിശ്രിതം ചൂടാറാനായി മാറ്റിെവക്കുക. കുരുകളഞ്ഞു െവച്ചിരിക്കുന്ന ഈന്തപ്പഴവും കുറച്ച് പാലും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിക്കുക. അതിലേക്ക് ഐസ് ക്യൂബുകളും നേരത്തേ തയാറാക്കി െവച്ച കാപ്പിയുടെ മിശ്രിതവും ഫ്രഷ് ക്രീമും ബാക്കിയുള്ള പാലും കൂടി ചേര്‍ത്ത് വീണ്ടും നന്നായി അടിച്ച് യോജിപ്പിക്കുക.
തയാറായ മില്‍ക്ക് ഷേക്ക് നീളമുള്ള ഗ്ലാസിലേക്ക് മാറ്റി ബാക്കിയുള്ള കാപ്പിയുടെ മിശ്രിതം മുകളില്‍ ഒഴിച്ച് അലങ്കരിക്കുക. നിങ്ങളുടെ രുചികരമായ ഡേറ്റ്സ് ആൻഡ് കോഫീ മില്‍ക്ക് ഷേക്ക് തയാര്‍.
തയാറാക്കിയത്: അജിനാഫ, റിയാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.