ടേസ്​റ്റി മുന്തിരി ബാൾ ജ്യൂസ്​

ആവശ്യമുള്ള സാധനങ്ങൾ:

  • മുന്തിരി -അര കിലോ
  • പഞ്ചസാര -ആവശ്യത്തിന്​
  • വെള്ളം -ആവശ്യത്തിന്​
  • ​െഎസ്​ ക്യൂബ്​ -നാലോ അഞ്ചോ എണ്ണം
  • തേൻ -രണ്ട്​ ടീസ്​പൂൺ

തയാറാക്കുന്ന വിധം:

നന്നായി കഴുകി വൃത്തിയാക്കിവെച്ച മുന്തിരി ഒരു പാത്രത്തിൽ ഇടുക. അതിലേക്ക്​ ആവശ്യത്തിന്​ ​വെള്ളം ​ഒഴിക്കുക (എത്ര ഗ്ലാസ്​ ​ജ്യൂസ്​ വേണോ അതിനനുസരിച്ച്​ വെള്ളം). അതിലേക്ക്​ ആവശ്യത്തിന്​ പഞ്ചസാരയും ചേർത്ത്​ അടുപ്പത്തുവെച്ച്​ തിളപ്പിക്കുക. രണ്ടുമൂന്ന്​ മിനിറ്റ്​ തിളപ്പിച്ചശേഷം തീ ഒാഫ്​ ചെയ്യുക. ശേഷം തിളപ്പിച്ച മുന്തിരി ഒരു പാത്രത്തിലേക്ക്​ അരിച്ച്​ മാറ്റിവെക്കുക. തണുത്തതിനുശേഷം മുന്തിരിയുടെ തൊലി കളയുക.

അരിച്ചു മാറ്റിവെച്ച വെള്ളവും മാറ്റിവെക്കുക. വെള്ളം ചൂടാറിയ ശേഷം അതിലേക്ക്​ തൊലി കളഞ്ഞ മുന്തിരി ഇടുക, അതിലേക്ക്​ രണ്ടു​ ടീസ്​പൂൺ തേനും ചേർക്കുക. ഒന്നോ രണ്ടോ മണിക്കൂർ ഫ്രിഡ്​ജിൽ സൂക്ഷിക്കുക. അതിനു ശേഷം നല്ല തണുത്ത മുന്തിരി ബാൾ ഗ്ലാസിലേക്ക്​ ഒഴിക്കുക. ടേസ്​റ്റി ജ്യൂസ്​ റെഡി.

ത‍യാറാക്കിയത്: വി. താജുന്നിസ


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.