ഗുജറാത്തി ബിസിനസുകാരൻ 10 മാസം കൊണ്ട് 23 കിലോഗ്രാം ഭാരം കുറച്ച പ്രചോദിപ്പിക്കുന്ന കഥ പങ്കുവെച്ചിരിക്കുകയാണ് എക്സ് യൂസറും ഫിറ്റ്നസ് കോച്ചുമായ സത്‍ലജ് ഗോയൽ ഗുജറാത്തി ബിസിനസുകാരനായ നീരജിന്റെ ശരീരഭാരം കുറയുന്നതിന് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ സഹിതമാണ് സത്‍ലജ് കുറിപ്പ് പങ്കുവെച്ചത്.
ശരീരഭാരം കുറക്കണമെന്ന ദൃഢനിശ്ചയമാണ് നീരജിന്റെ ശരീരഭാരം കുറയാൻ കാരണമെന്നും എക്സ് പോസ്റ്റിൽ പറയുന്നു. ജിമ്മിനു പോകാതെ, കടുത്ത ഡയറ്റ് പിന്തുടരാതെയാണ് നീരജ് ഈ 10 മാസം കൊണ്ട് ശരീഭഭാരം ഗണ്യമായി കുറച്ചത്. ഇക്കാലയളവിൽ പുറത്ത് നിന്ന് ഒരു ഭക്ഷണവും കഴിച്ചിരുന്നില്ല. വീട്ടിലുണ്ടാക്കിയ ഭക്ഷണം മാത്രം കഴിച്ചു. അതുപോലെ ഒരു ദിവസം 10,000 സ്റ്റെപ്പുകൾ കയറുന്നത് ശീലമാക്കുകയും ചെയ്തു.
ഓരോദിവസവും വിശ്രമില്ലാത്ത ഷെഡ്യൂൾ ആണ് നീരജിന്. ജിമ്മിന് പോകാൻ പോലും സമയം മാറ്റിവെക്കാൻ സാധിക്കില്ല. ആദ്യദിവസങ്ങളിൽ 10000 തവണ സ്റ്റെപ്പുകൾ കയറുകയെന്ന ലക്ഷ്യം നേടാൻ നന്നായി ബുദ്ധിമുട്ടി. എന്നാൽ ഏതാനും ആഴ്ചകൾ കൊണ്ട് അത് വരുതിയിലാക്കി. പിന്നീടത് ശീലമായി മാറുകയും ചെയ്തു. -ഗോയൽ എഴുതുന്നു.
91.9 കിലോയായിരുന്നു നീരജിന്റെ ശരീരഭാരം. ഇതിനൊപ്പം തന്നെ ഡംബൽസ് ഉപയോഗിച്ച് വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമവും പതിവാക്കി. അങ്ങനെ 10 മാസംകൊണ്ട് 23 കിലോഗ്രാം ഭാരം കുറച്ചു. ഇപ്പോൾ 68.7 കിലോ ആണ് നീരജിന്റെ ശരീരഭാരം. പ്രോട്ടീൻ സമ്പന്നമായ പനീർ, സോയ ചങ്ക്സ്, ദാൽ റൈസ് എന്നിവ കഴിച്ചു. പഞ്ചസാര പൂർണമായും ഒഴിവാക്കി. വളരെവേഗം കൊണ്ടാണ് പോസ്റ്റ് വൈറലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.